HOME
DETAILS

ഷാഫിയെയും ശബരീനാഥിനെയും ആശുപത്രിയിലേക്ക് മാറ്റി: എംഎല്‍എമാരുടെ സമത്തെ തിരിഞ്ഞുനോക്കിയില്ല, മെഡിക്കല്‍ സംഘത്തെ അയച്ചില്ലെന്നും പ്രതിപക്ഷം

  
Web Desk
February 22 2021 | 14:02 PM

https-www-mediaonetv-in-kerala-2021-02-22-youth-congress-leaders-shifted-to-hospital

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം തുടര്‍ന്നിന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരാഹാര സമരം തുടങ്ങും. റിജില്‍ മാക്കുറ്റി, നുസൂര്‍, റിയാസ് എന്നിവരാണ് നിരാഹാര സമരം നടത്തുക.
അതേ സമയം രണ്ട് എംഎല്‍എമാരുടെ ജീവന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. മന്ത്രിമാരെ വിട്ട് ചര്‍ച്ച നടത്തേണ്ടതായിരുന്നു. മെഡിക്കല്‍ സംഘത്തെ പോലും അയച്ചില്ലെന്നും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് റദ്ദാക്കണം, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കഴിഞ്ഞ ഒന്‍പത് ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഷാഫി പറമ്പിലും ശബരീനാഥനും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  3 minutes ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  7 minutes ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  26 minutes ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  28 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  32 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  37 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  an hour ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  an hour ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  an hour ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  an hour ago