HOME
DETAILS

കർഷകർക്ക് കുരുക്ക് മുറുക്കി ധനകാര്യ സ്ഥാപനങ്ങൾ ; വയനാട്ടിൽ 2,000 കർഷകർക്കെതിരേ സർഫാസി, 4,400 പേർക്ക് ജപ്തി നോട്ടിസ്

  
backup
February 23, 2022 | 9:12 PM

%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95


നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
പ്രളയത്തിനു പിന്നാലെ കൊവിഡും തിരിച്ചടിയുണ്ടാക്കിയ കാർഷിക മേഖലയ്ക്കു മറ്റൊരു കുരുക്കായി ധനകാര്യ സ്ഥാപനങ്ങളും.
വായ്പാ തിരിച്ചടവുകൾ മുടങ്ങിയ കർഷകർക്കെതിരേ സർഫാസി അടക്കമുള്ള ജപ്തി നടപടികളുമായാണ് ദേശസാൽകൃത ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള ബാങ്കുകളും മുന്നോട്ടു പോകുന്നത്. വയനാട്ടിൽ 2,000ത്തിലധികം കർഷകർക്കെതിരേ സർഫാസി ആക്ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനുപിന്നാലെ 4,400ലധികം കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിലായി ജപ്തി നോട്ടിസുകളും നൽകിയിട്ടുണ്ട്.
ജില്ലയിലെ ഭൂരിപക്ഷം കർഷകരും ബാങ്കുകളുടെ ഭീഷണികളെ ഭയപ്പെട്ടാണ് കഴിയുന്നത്. കേരളം കണ്ട ഏറ്റവും വലിയ ആത്മഹത്യാ പരമ്പരകൾക്കു സാക്ഷിയായ വയനാട്ടിൽ നിലവിൽ കാർഷികമേഖല വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. രണ്ട് പ്രളയങ്ങളും കാർഷിക മേഖലയെ തകർത്താണ് കടന്നുപോയത്. അതിൽനിന്ന് കരകയറുന്നതിനു മുമ്പ് കൊവിഡും കർഷകരുടെ പ്രതീക്ഷകളെ അരിഞ്ഞിട്ടു. എങ്കിലും മണ്ണിൽ പൊന്ന് വിളിയിക്കാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ ഇടിത്തീയായി ബാങ്കുകളുടെ നോട്ടിസുകളാണ് എത്തുന്നത്.
ഒരു കർഷകൻ കേരള ബാങ്കിൽ നിന്നെടുത്ത 70,000 രൂപ ലോണിന് ഇപ്പോൾ ജപ്തിഭീഷണി നേരിടുകയാണ്. ഇതിൽ 30,000 രൂപ ലോണിനത്തിലേക്ക് തിരിച്ചടച്ചിരുന്നു. പിന്നീട് അടവ് മുടങ്ങി. ഇതേതുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ വരെ 54,800 രൂപ ഇനിയും അടച്ചുതീർക്കാനുള്ളതായ കത്താണ് ബാങ്ക് ഇയാൾക്കു നൽകിയത്. ഇതിനുപുറമെ ബാക്കിയുള്ള കുടിശ്ശികയായി കാണിച്ചത് 74,900 രൂപയും. ഇതിനെതിരേ കർഷകരുടെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നടപടിയിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോയിട്ടില്ല.
ബാങ്കുകൾക്ക് സർക്കാരുകൾ ഇനിയും നിയന്ത്രണമേർപ്പെടുത്തയിട്ടില്ലെങ്കിൽ വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യകൾ നടക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  6 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  6 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  6 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  6 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  6 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  6 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  6 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  6 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  6 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  6 days ago