HOME
DETAILS

ദുബൈയിലെത്തിയെ മകനെ കൂട്ടാൻ പോയ കിഴക്കൻ സഊദിയിലെ സാമൂഹിക പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

  
Web Desk
February 22 2021 | 17:02 PM

hyderabaad-native-dies-in-dubai0

     ദമാം: കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഹൈദരാബാദ്‌ സ്വദേശി അബ്ദുൽ വഹീദ്‌ (51) അന്തരിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലമായി കൊവിഡ്‌ ബാധിതനായി ദുബായിൽ ചികിത്സയിലായിരുന്നു. നാട്ടിൽ നിന്നും സഊദിയിലേക്ക്‌ വരാനായി ദുബായിലെത്തി ക്വാറന്റൈനിലായിരുന്ന മൂത്ത മകൻ സി എ വിദ്യാർത്ഥിയായ അബ്ദുൽ റഖീബിനെ കൂട്ടി വരാനായി കുടുംബ സമേതം ജനുവരി 4ന്‌ ദമാമിൽ നിന്നും ദുബായിലേക്ക്‌ പോയതായിരുന്നു. ദുബായ്‌ എയർപ്പോർട്ടിൽ നടത്തിയ കൊവിഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ്‌ ആയതിനെ തുടർന്ന് അബ്ദുൽ വഹീദ്‌ ക്വാറന്റൈൻ ചെയ്യുകയും ആരോഗ്യനില പ്രയാസമായതിനെ തുടർന്ന് ജനുവരി 29ന്‌ ദുബായ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം കൂടുതൽ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ശനിയാഴ്ച്ച രാവിലെയാണ്‌ മരണമടഞ്ഞത്‌. തൊഴിലിനോടൊപ്പം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേർപാട്‌ പ്രവിശ്യയിലെ സാമൂഹിക രംഗത്തെ വലിയ നഷ്ടമാണ്‌. സൗമ്യ സ്വഭാവക്കാരനായിരുന്ന അബ്ദുൽ വഹീദ്‌ ആകർഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു.

     1999 മുതൽ 2018 വരെ ദഹ്‌റാൻ സഊദി അറാംകൊയിൽ ഐ ടി സിസ്റ്റം സ്പെഷ്യലിസ്റ്റ്‌ ആയി ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി റിയാദിലുള്ള അദാ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റ്‌ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ട്‌ കാലം കൊട്ടി ഘോഷങ്ങളില്ലാതെ പ്രവിശ്യയിലെ വിവിധ മേഘലകളിൽ ഫലപ്രദവും തെളിമയുള്ളതുമായ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും, നേതൃ പരമായ പങ്ക്‌ വഹിക്കാനും കഴിഞ്ഞ അദ്ദേഹം 2007 ൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രൂപീകൃതമാകുമ്പോൾ ഫോറത്തിന്റെ ഉർദു ചാപ്റ്ററിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യൻ സോഷ്യൽ ഫോറം എന്നീ സാമൂഹിക സംഘടനകളിലൂടെ അദ്ദേഹം തന്റെ കർമ്മ രംഗത്ത്‌ നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്നു. ഉർദു മേഘലയിലുള്ളവരെ സംഘടിപ്പിക്കുന്നതിലും സാമൂഹിക പ്രവർത്തന രംഗത്ത്‌ അവരെ സജ്ജമാക്കുന്നതിലും അബ്ദുൽ വഹീദ്‌ വലിയ പങ്കാണ്‌ വഹിച്ചിരുന്നത്‌. നിതാഖാത്ത്‌ കാലയളവിൽ അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഹൈദരാബാദ്‌ അസ്സോസിയേഷനിലും മറ്റ്‌ കൂട്ടായ്മകളിലും അംഗമായിരുന്ന അദ്ദേഹം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നേതൃത്വം നൽകുന്ന ഹജ്ജ്‌ സേവന പ്രവർത്തനങ്ങളിൽ പലതവണ പങ്കെടുക്കുകയും നേത്രുത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്‌. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്‌ മികച്ച വളണ്ടിയർ സേവനവും അദ്ദേഹം ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളിൽ നിരവധി ലേബർ ക്യാമ്പുകളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ അവതരിപ്പിച്ചിരുന്നു.

    ദമാം ഇന്ത്യൻ സ്കൂളിൽ പഴയ ടെക്സ്റ്റ്‌ ബുക്കുകളുടെ ശേഖരണവും വിതരണവും ആദ്യാമായി ആരംഭിച്ചത്‌ അബ്ദുൽ വഹീദിന്റെ നേതൃത്വതിലായിരുന്നു. സൈനബ്‌ ഫാത്തിമയാണ്‌ ഭാര്യ. ദമാം ഇന്ത്യൻ എംബസി സ്കൂളിലെ പതിനൊന്നാം ക്ലാസ്‌ വിദ്യാർത്ഥിനിയായ ഹനീൻ, ഡ്യൂൺസ്‌ ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അരീജ്‌, അതേ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി അബ്ദുൽ ഗനി എന്നിവർ മറ്റ്‌ മക്കളാണ്‌. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്‌ ശനിയാഴ്ച്ച ദുബായിലെ സോനാപൂർ ഖുസൈസ്‌ മഖ്ബറയിൽ അദ്ദേഹത്തിന്റെ ഭൗതീക ശരീരം മറവ്‌ ചെയ്തു. ദുബായിൽ അദ്ദേഹത്തിന്റെ ചികിത്സക്കും മരണാനന്തര നിയമ നടപടികൾ പൂർത്തീകരിച്ച് ഭൗതീക ശരീരം ഖബറടക്കു ന്നതിനും ബന്ധുക്കൾക്കൊപ്പം
ദുബായിലെ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  2 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  5 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago