വ്യവസായികൾ വായ്പയെടുത്ത് മുങ്ങിയ കേസ് തിരിച്ചുപിടിക്കാനായത് 18,000 കോടിയെന്ന് കേന്ദ്രം
ന്യൂഡൽഹി
വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്കു കടന്ന വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇതുവരെ 18,000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ബാങ്കുകൾക്ക് നൽകുകയും ചെയ്തതായി കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതിന് 67,000 കോടി രൂപയാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്തുനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽനിന്ന് പണം പൂർണമായും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ, കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4,700 കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഓരോ വർഷവും കേസുകളുടെ എണ്ണം കൂടുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."