HOME
DETAILS
MAL
പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉക്രൈന് സൈനികരുടെ മര്‍ദ്ദനം
backup
February 27 2022 | 03:02 AM
കീവ്: യുദ്ധമുഖത്തു നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വീണ്ടും. ജീവന് രക്ഷിക്കാനായി കിലോ മീറ്ററുകള്‍ താണ്ടിയെത്തിയ വിദ്യാര്‍ത്ഥികളെ ഉക്രൈന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. ഷൈനിമിഡിക്ക അതിര്‍ത്തിയിലാണ് സംഭവം. കുട്ടികള്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റുക, നിലത്തി് വീഴ്ത്തി ഷൂ ഇട്ട് ചവിട്ടുക, സൈനികരുടെ ഷീല്‍ഡ് ഉപയോഗിച്ച് അടിക്കുക തുടങ്ങി അതിക്രൂര മര്ദ്ദനങ്ങലാണ് ഇവിടെ അരങ്ങേറുന്നത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സൈനികര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
കൂടാതെ വിദ്യാര്‍ത്ഥികളെ പോളണ്ട് പ്രവേശിപ്പിക്കാത്തതും ആശങ്ക ഉയര്‍ത്തുന്നതാണ്. അതിര്‍ത്തി തുറക്കുന്നതിനായി ഇനിയും മണിക്കൂറുകള്‍ കൊടും തണുപ്പത്ത് നില്‍ക്കേണ്ട അവസ്ഥയാണ് വിദ്യാര്‍ത്ഥികള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."