
സുപ്രഭാതം എയിം എ പ്ലസ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആറിന്
ഹാൾടിക്കറ്റ് ഇന്നുമുതൽ വെബ്‌സൈറ്റിൽ
കോഴിക്കോട്
കൊവിഡ് പ്രതിസന്ധിക്കിടെ ഏറെ ആശങ്കയോടെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി സുപ്രഭാതം സംഘടിപ്പിക്കുന്ന എയിം എ പ്ലസ് മോഡൽ പരീക്ഷ ആറിന് നടക്കും. എസ്.എസ്.എൽ.സി പൊതുപരീക്ഷയുടെ അതേ മാതൃകയിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരീക്ഷ. എസ്.കെ.എസ്.എസ്.എഫ് ട്രന്റ്, സമസ്ത എംപ്ലോയീസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഹാൾടിക്കറ്റ്
വിദ്യാർഥികൾക്കുള്ള ഹാൾടിക്കറ്റ് ഇന്നു രാവിലെ 11 മുതൽ വെബ്‌സൈറ്റിൽ (https://digiexams.in/suprabhaatham/) ലഭ്യമാകും. വിദ്യാർഥികൾക്ക് രജിസ്‌ട്രേഷൻ സമയത്തുനൽകിയ ഫോൺ നമ്പറും ഇമെയിലും എന്റർ ചെയത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷ
വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം രാവിലെ 8.20നു മുമ്പായി പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വെബ്‌സൈറ്റിൽനിന്ന് പ്രിന്റ് എടുത്ത ഹാൾ ടിക്കറ്റ് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി കൈയിൽ കരുതണം. ഹാൾടിക്കറ്റില്ലാതെ പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കില്ല.
8.30 മുതൽ പ്രമുഖ പരിശീലകരുടെ മോട്ടിവേഷൻ ക്ലാസ് നടക്കും. തുടർന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ടു സെഷനുകളിലായാണ് പരീക്ഷ. വിദ്യാർഥികൾക്ക് അവർ തിരഞ്ഞെടുത്ത ഏതെങ്കിലും ഒരു വിഷയത്തിൽ പരീക്ഷ എഴുതാം.
രാവിലെ 10 മുതൽ 12.45വരെ ഇംഗ്ലിഷ്, കണക്ക്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ പരീക്ഷ നടക്കും. ഉച്ചയ്ക്കു ശേഷം 2 മുതൽ 3.45 വരെ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലും പരീക്ഷ നടക്കും. ഉച്ചഭക്ഷണം വിദ്യാർഥികൾ കരുതണം. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ഇൻവിജിലേറ്റർമാരെയും സൂപ്പർ വൈസർമാരെയും കോഓഡിനേറ്റർമാരെയും നിയമിച്ചിട്ടിണ്ട്. പരീക്ഷയ്ക്കുശേഷം വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ സംശയ നിവാരണ ക്ലാസുകളും ഓൺലൈൻ കരിക്കുലം ക്വിസ് മത്സരവും ഉണ്ടായിരിക്കും.
പരീക്ഷാ കേന്ദ്രങ്ങൾ
കാസർക്കോട് -ചെർക്കള എസ്.എസ്.എൽ.സി ഹയർസെക്കൻഡറി സ്‌കൂൾ, കണ്ണൂർ- എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്‌കൂൾ, വയനാട് -കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂൾ, കോഴിക്കോട്- പന്നിയങ്കര മലബാർ സെൻട്രൽ സ്‌കൂൾ, വടകര- താഴങ്ങാടി എം.യു.എം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ, താമശ്ശേരി- കൂടത്തായ് എജ്യുപാർക്ക്, മലപ്പുറം- പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജ്, ചെമ്മാട് -നാഷനൽ ഇംഗ്ലിഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ, മഞ്ചേരി- പട്ടർക്കുളം അൽഹുദാ ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, എടപ്പാൾ- ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട്- ചെർപ്പുളശ്ശേരി മലബാർ പോളിടെക്‌നിക് കോളജ്, കോട്ടയം- എരുമേലി നയ്‌നാർ ജുമാമസ്ജിദ് ഓഡിറ്റോറിയം.
സുപ്രഭാതം
എക്‌സലൻസി അവാർഡ്
വിദ്യാർഥികൾക്ക് 15 ദിവസത്തിനകം ഫലം ലഭ്യമാകും. എയിം എപ്ലസ് പരീക്ഷയിൽ പങ്കെടുക്കുകയും എസ്.എസ്.എൽ.സി പൊതുപരീക്ഷയിൽ ഫുൾ എപ്ലസ് ലഭിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് സുപ്രഭാതം എക്‌സലൻസി അവാർഡും കരിയർ ഗൈഡൻസ് ക്ലാസും നൽകും. എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഏറെ പ്രയോജപ്രദമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കൾ പുരോഗമിക്കുകയാണ്. സെയ്ത്തൂൻ ഇന്റർനാഷനൽ കാംപസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷയുടെ മുന്നോടിയായി ഫെബ്രുവരി 16 മുതൽ വിദ്യാപ്രഭാതത്തിലൂടെ പ്രമുഖ അധ്യാപകർ തയാറാക്കിയ പഠന സഹായിയും പ്രസിദ്ധീകരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• an hour ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 6 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 7 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 7 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 8 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 8 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 8 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 8 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 8 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 8 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 8 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 9 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 9 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 9 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 10 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 10 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 9 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 9 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 10 hours ago