വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുരുക്കി; ഒടുവില്‍ അഴിക്കുള്ളിലായി രണ്ടു യുവതികള്‍
തൃശ്ശൂര്‍: വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുരുക്കി യുവതികള്‍.
ഡോക്ടര്‍ അയച്ച സന്ദേശങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തിയായിരുന്നു ഭീഷണി. മൂന്നു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്.
ഒടുവില്‍ പൊലിസിന്റെ അവസരോചിതമായ ഇടപെടലില്‍ രണ്ടുപേരും അഴിക്കുള്ളിലായി. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ(27), കായംകുളം സ്വദേശിനി നിസ(29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിയുമായെത്തിയത്.
ഡോക്ടറുടെ വാട്‌സാപ്പ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലിസാണ് ഉപയോഗിച്ചത് പാവം ഹണിട്രാപ്പിന് തിരക്കഥയൊരുക്കിയവര്‍ അറിഞ്ഞില്ല. പൊലിസും അതിനനുസരിച്ചുള്ള സന്ദേശങ്ങളായിരുന്നു തിരിച്ചും അയച്ചത്. മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശി നൗഫിയയും വിദേശത്തുള്ള പുരുഷനും ആവശ്യപ്പെട്ടത്. തുക നല്‍കാമെന്ന് പൊലിസ് തിരിച്ച് സന്ദേശമയച്ചു. ബെംഗളൂരുവില്‍ നിന്ന് ഒരു യുവതി പണം കൈപ്പറ്റാന്‍ വന്നു.
തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്‌സാപ്പില്‍ ബന്ധപ്പെട്ടു. പണം കൈപ്പറ്റാന്‍ സ്ഥലവും സമയവും അറിയിച്ചു. അങ്ങനെ, വനിതാ പൊലിസ് സംഘവും വെസ്റ്റ് എസ്.ഐ ബൈജുവും തട്ടിപ്പുകാരിയെ വലയിലാക്കി. പിന്നീട്
മറ്റുള്ളവരെയും. എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എസ്.ഐ. കെ.സി.ബൈജു, സീനിയര്‍ സി.പി.ഒ. ഷൈജ, പ്രിയ, സി.പി.ഒ. ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലക്കുള്ളിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."