HOME
DETAILS
MAL
കുട്ടനാട് പാക്കേജ് പരാജയം: മന്ത്രി വി.എസ് സുനില്‍കുമാര്‍
backup
August 19 2016 | 01:08 AM
കുട്ടനാട്: കുട്ടനാട് പാക്കേജ് ചരിത്രപരമായ പരാജയം ആയിരുന്നുവെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഓള് ഇന്ത്യ പ്രോഗ്രസീവ് ഫോറം സംഘടിപ്പിച്ച ദ്വിദിന പഠന ശിബിരത്തില്‍ കാര്‍ഷിക സെമിനാല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരുത്തരവാദവും അഴിമതിയും നിറഞ്ഞാണ് കുട്ടനാട് പാക്കേജ് നടപ്പാക്കിയത്. പാക്കേജിന്റെ ഭാഗമായി തൊണ്ണൂറ് ശതമാനം തുകയും ചിലവഴിച്ചത് ഇറിഗേഷന്‍ വകുപ്പാണ്. പാക്കേജ് പുതിയ രൂപത്തില്‍ തിരിച്ച് കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തും. ഇതിനു വേണ്ടി മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ജില്ലയിലെ മറ്റ് മന്ത്രിമാരും കേന്ദ്ര കൃഷിമന്ത്രിയേയും പരിസ്ഥിതി മന്ത്രിയേയും പ്രധാനമന്ത്രിയേയും നേരില്‍ കണ്ട് കുട്ടനാടിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മറ്റൊരു പാക്കേജ് ആവിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."