HOME
DETAILS
MAL
തമിഴ് വില്‍പ്പനയ്ക്കില്ല, അവരുടെ വോട്ടും: മോദിയെ പരിഹസിച്ച് കമല്‍ ഹാസന്
backup
March 05 2021 | 01:03 AM
ചെന്നൈ: മന് കീ ബാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നടന് കമല്‍ ഹാസന്. തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് കഴിഞ്ഞ ദിവസം മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനെയാണ് കമല്‍ ഹാസന് രൂക്ഷമായി പരിഹസിച്ചത്. തമിഴ് വില്‍പ്പനയ്ക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ജനങ്ങള്‍ മൂഢരല്ല. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് അനുകൂലമായി വിധിയെഴുതണമെന്നും കമല്‍ ഹാസന് ആവശ്യപ്പെട്ടു. മക്കള്‍ നീതി മയ്യം പുതിയ സഖ്യസാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുല്‍ കലാമിന്റെ ശാസ്ത്രീയ ഉപദേഷ്ടകന്‍ വി. പൊന്‍രാജ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും കമല്‍ ഹാസന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."