'മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നത്, ജനസേവനം മാത്രമാണ് ലക്ഷ്യം': വിവാദങ്ങളോട് ശ്രീധരന്റെ പ്രതികരണം
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇ. ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി ഇ. ശ്രീധരന് രംഗത്തെത്തിയത്.
'മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. ഒരു പദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രമാണ് ലക്ഷ്യം'-ശ്രീധരന് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി അത്തരമൊരു നിര്‍ദേശം വെച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരന് മത്സരിക്കുമെന്ന് നേരത്തെ സംസ്ഥാന അധ്യക്ഷന്സുരേന്ദ്രന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയായ കേരള വിജയയാത്രയുടെ തിരുവല്ലയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. പ്രഖ്യാപനം ആദ്യം ഏറ്റെടുത്തും പിന്നീട് തള്ളിയും കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്തെത്തി. കേന്ദ്ര നേതൃത്വത്തിന് സുരേന്ദ്രന്റെ പ്രസ്താവന അതൃപ്തിയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ തന്റെ പ്രഖ്യാപനം തിരുത്തി സുരേന്ദ്രന് രംഗത്തെത്തി.
ശ്രീധരന്റെ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം തിരുത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന് വിശദീകരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."