HOME
DETAILS

'അതിജീവിച്ച് ' വീണ്ടും കോടിയേരി

  
backup
March 05 2022 | 06:03 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f


സുനി അൽഹാദി
കൊച്ചി
സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മൂന്നാമൂഴത്തിലും കോടിയേരി ബാലകൃഷ്ണൻ എത്തുന്നത് പ്രതിസന്ധികൾ അതിജീവിച്ച്. നിർണായക ഘട്ടത്തിൽ വീണ്ടും പാർട്ടിയെ നയിക്കാനുള്ള നിയോഗമേൽക്കുകയാണ് കണ്ണൂരിന്റെ കരുത്തനായ രാഷ്ട്രീയക്കാരൻ.


കഴിഞ്ഞ രണ്ടുവർഷങ്ങൾ കോടിയേരിക്ക് പ്രതിസന്ധിയുടെ വർഷങ്ങൾകൂടിയായിരുന്നു. വ്യക്തി ജീവിതത്തിലും ആരോഗ്യ രംഗത്തും വെല്ലുവിളി നേരിട്ട നാളുകൾ.
ഒടുവിൽ നേതൃത്വത്തിൽനിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടിയും വന്നു. രണ്ടുമക്കൾക്കുമെതിരായി ഉയർന്ന ആരോപണങ്ങളും കേസുകളും ഉയർത്തിയത് കടുത്ത വെല്ലുവിളി.
പാർട്ടി അണികൾക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരൻ. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന നേതാവ്.
കോടിയേരിയിലെ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16 നാണ് ജനനം. കണ്ണൂരിലെ രാഷ്ട്രീയക്കളരിയിൽനിന്ന് അടിയും തടയും പഠിച്ച് മുന്നേറിയ കോടിയേരി 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ വിദ്യാർഥി സംഘടനയും എസ്.എഫ്.ഐയുടെ ആദ്യരൂപവുമായ കെ.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. മാഹി എം.ജി കോളജിൽ പ്രീഡിഗ്രിക്കു പഠിക്കവെ കെ.എസ്.എഫ് പ്രവർത്തകനായ കോടിയേരി പിന്നീട് കോളജ് യൂനിയൻ ചെയർമാനായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെ 1973ൽ
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി.


തുടർന്ന് ആറുവർഷം അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. ഒപ്പം, സംഘടനയുടെ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറി പദവും. കൂടെ സിപിഎം ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായും കോടിയേരി ലോക്കൽ സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ചു.


വിദ്യാർഥി ജീവിതം കഴിഞ്ഞയുടൻ യുവജന സംഘടനയിലേക്കെത്തി. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 1988ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം 1990 മുതൽ അഞ്ചു വർഷം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി.


1995ൽ സംസ്ഥാന സെക്രട്ടേറിയറ്റിലും 2002ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലും 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോയിലും കോടിയേരി എത്തി.
അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തെ ജയിൽ വാസവും അനുഭവിച്ചു. 1982, 1987, 2001, 2006, 2011 എന്നീ തെരഞ്ഞെടുപ്പുകളിലായി അഞ്ചുതവണ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തി. 2006 മുതൽ അഞ്ചുവർഷം ആഭ്യന്തര മന്ത്രിയുമായിരുന്നു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈയായി അറിയപ്പെടുന്ന കോടിയേരി പക്ഷേ, രാഷ്ട്രീയ കാർക്കശ്യത്തിൽ പിണറായിയുടെ എതിർപക്ഷത്താണ്. പ്രതിസന്ധികളിലും മുഖത്തെ ചിരിവിടാതെ അദ്ദേഹം സങ്കീർണമായ സാഹചര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്തു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടി സെക്രട്ടറി പദവിയിൽനിന്ന് അവധിയെടുത്തു. മൂത്തമകന്റെ പേരിലുയർന്ന ഡി.എൻ.എ വിവാദവും രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയായി ബംഗളുരുവിൽ ജയിലിൽ അടയ്ക്കപ്പെട്ടതും വ്യക്തിജീവിതത്തിലെ പ്രതിസന്ധിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago