HOME
DETAILS

റഷ്യ-ഉക്രൈൻ സംഘർഷത്തിലെ സാമ്പത്തിക ആഘാതങ്ങൾ

  
backup
March 09 2022 | 03:03 AM

784528963-2

ഡോ. എൻ.പി അബ്ദുൽ അസീസ്


റഷ്യയും ഉക്രൈനും തമ്മിലുള്ള കടുത്ത പോരാട്ടം രണ്ടാഴ്ച പിന്നിടുകയാണ്. ഇതിൽ ആരും വിജയികളായില്ല, എന്നാൽ രണ്ട് രാജ്യങ്ങളും സാമ്പത്തിക നഷ്ടങ്ങളാൽ പരാജിതരാണ്. യുദ്ധത്തിൻ്റെ സാമ്പത്തിക ആഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടും. ഈ സംഘർഷം മനുഷ്യന്റെ കഷ്ടപ്പാടുകൾക്കും നാശത്തിനും പുറമെ മൂന്ന് പ്രധാന വഴികളിലൂടെയാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക. സാമ്പത്തിക ഉപരോധം, വിതരണ ശൃംഖലയിലെ തടസങ്ങൾ, ഉയർന്ന ചരക്കുവില എന്നിവയാണത്. എന്നാൽ റഷ്യൻ സൈന്യം ഉക്രൈനിൽ അധിനിവേശം നടത്തുന്നതിന് മുമ്പുതന്നെ, ആഗോള സമ്പദ്‌വ്യവസ്ഥ നിരവധി പ്രതിസന്ധികളിലാണുള്ളത്. അതിൽ പ്രധാനമായും കുതിച്ചുയരുന്ന പണപ്പെരുപ്പവും, കുഴഞ്ഞുമറിഞ്ഞ വിതരണ ശൃംഖലയും, ഇടിയുന്ന ഓഹരി വിലകളുമാണ്. ഉക്രൈൻ പ്രതിസന്ധി ഈ ഭീഷണികളെ സങ്കീർണമാക്കുകയും സാധ്യമായ പരിഹാരമാർഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.


റഷ്യയും ഉക്രൈനും ഏറ്റവും വലിയ സാമ്പത്തിക ശക്തികളല്ലാത്തതിനാൽ, മൊത്തത്തിലുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാശം താരതമ്യേന നിസ്സാരമാകുമെന്ന് പ്രതീക്ഷിക്കാം. സുപ്രധാനമായ മിക്ക സമ്പദ്‌വ്യവസ്ഥകൾക്കും റഷ്യയുമായി പരിമിതമായ വ്യാപാര ബന്ധം മാത്രമേയുള്ളൂ. യു.എസിനെ സംബന്ധിച്ചിടത്തോളം ഇത് മൊത്തം വ്യാപാരത്തിന്റെ 0.5 ശതമാനവും ഇന്ത്യയുടെ 1.3 ശതമാനവും ചൈനയുടെ 2.4 ശതമാനവും മാത്രമാണുള്ളത്. സംഘർഷത്തിന്റെ സാമ്പത്തിക ആഘാതം കൂടുതലും അനുഭവപ്പെടുന്നത് ഉക്രൈനിലും റഷ്യയിലുമായിരിക്കും. ഈ വർഷം കടുത്ത സാമ്പത്തിക മാന്ദ്യം ഈ രണ്ടു രാജ്യങ്ങളിലും അനുഭവപ്പെടും. ഇന്ത്യയിൽ യുദ്ധത്തിന്റെ നേരിട്ടുള്ള സാമ്പത്തിക ആഘാതങ്ങൾ കുറവായിരിക്കും. എന്നിരുന്നാലും ചിലമേഖലകളിൽ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കും. റഷ്യയുമായി ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ ലിത്വാനിയയിലും ലാത്വിയയിലും വലിയ തിരിച്ചടി നേരിടും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിതരണ ശൃംഖലയിലും വ്യാപാരത്തിലും ആഘാതം സൃഷ്ടിക്കും.


സാമ്പത്തിക ഉപരോധം


പുടിന്റെ ആക്രമണത്തിൽ പ്രകോപിതരായ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഉക്രൈൻ അധിനിവേശത്തിന് മറുപടിയായി റഷ്യക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമാണ് നടപ്പിലാക്കിയത്. പാശ്ചാത്യ ഗവൺമെന്റുകൾ പുടിന്‍ ഉൾപ്പെടെ ചില പ്രധാനമായ വ്യക്തികൾക്കും പ്രബലരും സമ്പന്നരുമായ ബിസിനസുകാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പേമെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍നിന്ന് (SWIFT) റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കി. വിദേശ സാമ്പത്തിക ഇടപാടുകളില്‍നിന്ന് റഷ്യന്‍ ബാങ്കുകളെയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളെയും മാറ്റിനിര്‍ത്തുകയായിരുന്നു ഇതിൻ്റെ ലക്ഷ്യം. ഇത് റഷ്യന്‍ ബാങ്കുകളുടെ വിദേശസാമ്പത്തിക ഇടപാടുകള്‍ മുടങ്ങാൻ കാരണമാകും. അസംസ്‌കൃത എണ്ണയും പ്രകൃതിവാതക കയറ്റുമതിയുമാണ് റഷ്യയുടെ വരുമാനത്തിന്റെ 40 ശതമാനവും. ചൈനയുള്‍പ്പെടെ സുഹൃദ് രാജ്യങ്ങളില്‍നിന്നടക്കം പണമിടപാടുകള്‍ നിലയ്ക്കുന്നത് റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകും. റഷ്യയിലേക്കുള്ള ഹൈടെക് കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്രിപ്‌റ്റോകറൻസികളും മൈക്രോചിപ്പുകളും ലേസറുകളും പോലുള്ള പ്രധാന സാങ്കേതികവിദ്യകളിലേക്കുള്ള റഷ്യയുടെ പ്രവേശനം പരിമിതപ്പെടുത്തി. ആപ്പിൾ പേ, ഗൂഗിൾ പേ സേവനങ്ങളും ക്രെഡിറ്റ് കാർഡ് കമ്പനികളായ വിസയും മാസ്റ്റർകാർഡും ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യൻ ഉപഭോക്താക്കളെ വിലക്കി. പെട്ടെന്നുള്ള ഏകീകൃതമായ അന്താരാഷ്ട്ര സ്വഭാവമുള്ള ഈ പ്രതികാരം റഷ്യൻ ഭരണകൂടത്തെ തികച്ചും അത്ഭുതപ്പെടുത്തി എന്നുവേണം കരുതാൻ. റഷ്യ ഇതുവരെ നേരിട്ടിട്ടുള്ളതിൽവച്ച് ഏറ്റവും കടുത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.


ഈ ഉപരോധങ്ങൾ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നാശനഷ്ടങ്ങൾ വരുത്താൻ തുടങ്ങി. റഷ്യൻ കറൻസിയായ റൂബിൾ റെക്കോർഡ് താഴ്ചയിലേക്കാണ് കൂപ്പുകുത്തിയത്. പ്രതിസന്ധിയിലായ ബാങ്കിങ് സംവിധാനത്തിൽ നിന്ന് പണം പിൻവലിക്കാൻ നിക്ഷേപകർ എ.ടി.എമ്മുകളിൽ നീണ്ട വരിയാണ് നിൽക്കേണ്ടിവന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ റഷ്യയിലെ ബാങ്കിങ് ആസ്തികളിൽ 80 ശതമാനം ബാധിച്ചതായി യുഎസ് അവകാശപ്പെടുന്നു. തകരുന്ന റൂബിളും അസ്ഥിരമായ ബാങ്കിങ് സംവിധാനവും കാരണം യുദ്ധത്തിന് ധനസഹായം നൽകാനുള്ള റഷ്യൻ ഗവൺമെന്റിന്റെ കഴിവിനെയാണ് പിടിച്ചുലച്ചത്. ഇത് റഷ്യൻ ബിസിനസുകൾക്കും ഉന്നതർക്കും സാധാരണ പൗരന്മാർക്കും വളരെയധികം വേദനകളാണ് അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ഉപരോധം നിൽനിൽക്കുന്നതിനാൽ അസംസ്‌കൃത വസ്തുക്കളുടെ പ്രത്യേകിച്ച് വ്യാവസായിക ചരക്കുകളുടെ വിതരണത്തെ ആശ്രയിക്കുന്ന വ്യവസായങ്ങളെ ഈ സംഘർഷം ബാധിക്കും. പാൻഡെമിക് മൂലമുണ്ടായ പ്രതിസന്ധികൾ നിലനിൽക്കെ ഈ ഉപരോധം ആഗോളതലത്തിൽ വലിയ അനിശ്ചിതത്വമായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്.


വിതരണ ശൃംഖലയിലെ
തടസങ്ങൾ


സാമ്പത്തിക ഉപരോധം വിതരണ ശൃംഖലയിലും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തും. കാരണം റഷ്യയുമായി വ്യാപാരം നടത്തുന്നതിനുള്ള സാമ്പത്തിക മാർഗങ്ങൾ കണ്ടെത്താൻ കമ്പനികൾ പാടുപെടും. കൂടാതെ, ചില ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ (പ്രത്യേകിച്ച് ഉക്രൈനിലെ തുറമുഖങ്ങൾ) നശിപ്പിക്കുന്നത് നിലവിലുള്ള വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ സങ്കീർണമാക്കും. പകർച്ചവ്യാധിയെത്തുടർന്ന് ആഗോള ഗതാഗതം ഇതിനകം തന്നെ ഗുരുതരമായി തടസപ്പെട്ടതിനാൽ, യുദ്ധം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വിതരണ ശൃംഖലയുടെ തടസ്സം മൂന്ന് പ്രധാന സ്രോതസ്സുകളിൽ നിന്നായിരിക്കും വരുന്നത്: ഒന്നാമതായി കര-അധിഷ്ഠിത വഴികളെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ; രണ്ടാമതായി വിമാന ഗതാഗതത്തിലെ നിയന്ത്രണങ്ങൾ; മൂന്നാമതായി ഉക്രൈനിൽ നിന്നുള്ള കടൽ വഴിയിലുള്ള ചരക്കുനീക്കത്തിൻ്റെ നിരോധനം.
റഷ്യയിലൂടെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമാകുന്നതിനാൽ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള കര-അധിഷ്ഠിത വ്യാപാര പാതകൾ തടസപ്പെടും. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള മൊത്തം ചരക്കുനീക്കത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ റെയിൽവഴി പോകുന്നുള്ളൂ. റഷ്യൻ വിമാനങ്ങൾക്കും ചരക്കുകൾക്കുമായി തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കാനുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ തീരുമാനത്തെ തുടർന്ന് റഷ്യയും യൂറോപ്പും തമ്മിലുള്ള വ്യോമബന്ധം ഗുരുതരമായി തടസപ്പെടും. വാണിജ്യഷിപ്പിങ് നിർത്തലാക്കാനുള്ള ഉക്രൈനിന്റെ തീരുമാനത്തെയും ബോസ്ഫറസ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള തുർക്കിയുടെ നീക്കത്തെയും തുടർന്ന്, കരിങ്കടലിലൂടെയുള്ള കടൽ ചരക്ക് റൂട്ടുകൾ ആഴ്ചകളോളം റദ്ദാക്കപ്പെടും. ഈ ഗതാഗതക്കുരുക്കുകൾ വിതരണശൃംഖലയെ ഗണ്യമായി ബാധിക്കും.
ചരക്കുകളുടെ ഉയരുന്ന വിലകൾ


ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം ഉയർന്ന സാധന-സേവനങ്ങളുടെ വിലയുടെ രൂപത്തിലായിരിക്കും. വിതരണശൃംഖലയിലെ തടസ്സങ്ങൾ, ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ഉപരോധങ്ങൾ എന്നിവയാണ് സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകുന്നത്. മാസങ്ങളോളം വില ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. റഷ്യയും ഉക്രൈനും വലിയ ഭക്ഷ്യ ഉൽപ്പാദകരാജ്യമാണ്. ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 30 ശതമാനവും ഭക്ഷ്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന ധാന്യത്തിന്റെ 19 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലാണുള്ളത്. ചിക്കാഗോ ഫ്യൂച്ചർ എക്സ്ചേഞ്ചിൽ ഗോതമ്പ് വില 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്.


ലോകത്തിലെ ഏറ്റവും വലിയ സൂര്യകാന്തി എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഉക്രൈൻ. റഷ്യ രണ്ടാം സ്ഥാനത്തും. ആഗോള സൂര്യകാന്തി എണ്ണ ഉൽപാദനത്തിന്റെ 80 ശതമാനവും അവർ പങ്കിടുന്നു. ഇതിൻ്റെ കയറ്റുമതിയുടെ പകുതിയും ഉക്രൈനിലാണുള്ളത്. യുദ്ധത്തിൽ തകർന്ന ഉക്രൈനിൽ വിളവെടുപ്പും സംസ്കരണവും തടസ്സപ്പെടുകയോ കയറ്റുമതി തടയുകയോ ചെയ്താൽ, ഇറക്കുമതിക്കാർ സപ്ലൈ മാറ്റിസ്ഥാപിക്കാൻ പാടുപെടും. ഇന്ത്യ അസംസ്‌കൃത ഭക്ഷ്യഎണ്ണയുടെ 70 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ, രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യ എണ്ണകളുടെ വിലവർധനവിന് സാധ്യതയുണ്ട്.


കിഴക്കൻ ഉക്രൈനിലെ കൃഷിയിടങ്ങൾക്കുള്ള ഭീഷണിയും കരിങ്കടൽ തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി വെട്ടിക്കുറച്ചതും ഉയർന്ന വിലക്ക് കാരണമാകും. ഇത് ചില രാജ്യങ്ങളിൽ ഭക്ഷ്യവിതരണം കുറയ്ക്കുകയും ഭക്ഷ്യ ക്ഷാമം അനുഭവപ്പെടുകയും ചെയ്യും.


ലോകത്തിലെ എണ്ണയുടെ 12 ശതമാനവും പ്രകൃതിവാതകത്തിന്റെ 17 ശതമാനവും റഷ്യയും ഉക്രൈനും ചേർന്നാണ് ഉൽപാദിപ്പിക്കുന്നത്. യൂറോപ്പ് പ്രകൃതി വാതകത്തിന്റെ 40 ശതമാനത്തിനും എണ്ണയുടെ 25 ശതമാനത്തിനും റഷ്യയെയാണ് ആശ്രയിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള റഷ്യയുടെ വ്യാപാരത്തെ തടസ്സപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് എണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ ഉയർന്ന വില ലോകമെമ്പാടും സാമ്പത്തിക നാശം വരുത്തുമെന്നത് ഉറപ്പാണ്. അതേസമയം വ്യാപാരികൾ ഇതിനകം തന്നെ ബദൽ എണ്ണ സ്രോതസ്സുകൾ തേടാൻ തുടങ്ങിയിരിക്കുന്നു. കൂടാതെ, റഷ്യയിലെ ഹൈഡ്രോകാർബൺ കയറ്റുമതിക്ക് മേലുള്ള ഉപരോധ ഭീഷണിയും വിതരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും നിലവിലുള്ള വിപണിയുടെ ദൃഢതയെ ഇല്ലാതാക്കും.


ആഗോള പണപ്പെരുപ്പം ഈ വർഷം 6 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) നേരത്തെ തന്നെ പ്രവചിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചരക്കുവിലയിലെ വൻ കുതിച്ചുചാട്ടം കണക്കിലെടുത്താൽ അത് ഉയർന്നു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം യൂറോപ്പിൽ കഴിഞ്ഞവർഷത്തേക്കാൾ 5.8 ശതമാനവും അമേരിക്കയിൽ 7.5 ശതമാനവുമാണ് ഉയർന്നത്. ഉയർന്ന ചരക്കുവില ഈ വർഷവും ഒരുപക്ഷേ 2023-ലും ആഗോള പണപ്പെരുപ്പത്തിന് വഴിയൊരുക്കും. ഉയർന്ന വില സെൻട്രൽ ബാങ്കുകൾക്ക് വലിയ തലവേദനയാകും. കാരണം പണപ്പെരുപ്പം തടയുന്നതിനായി പണലഭ്യത കുറച്ചാൽ കൊറോണ വൈറസിന് ശേഷമുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനതൊരു വലിയ വെല്ലുവിളിയാകും.
(അലി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago