HOME
DETAILS

റാഗിങ് കേസ്: പ്രതികള്‍ക്ക് ശിക്ഷയായി സാമൂഹികസേവനം

  
backup
March 10 2022 | 06:03 AM

%e0%b4%b1%e0%b4%be%e0%b4%97%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


കൊച്ചി
ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാമൂഹികസേവനം ശിക്ഷയായി വിധിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളോടാണ് ഹൈക്കോടതി നിര്‍ബന്ധിത സാമൂഹിക സേവനത്തിന് ഉത്തരവിട്ടത്. തങ്ങള്‍ക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സാമൂഹിക -സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ ജസ്റ്റിസ് കെ ഹരിപാലിന്റെ ഉത്തരവ്. കേസിലെ വാദികളും പ്രതികളും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.
എന്നാൽ പ്രതികള്‍ക്കെതിരേയുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ കീഴില്‍ സാമൂഹിക സേവനം നടത്തുന്നതിനു നിര്‍ദ്ദേശിക്കണമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി സാമൂഹിക സേവനത്തിനു നിര്‍ദേശം നല്‍കിയത്. ഓരോ ദിവസവും ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും രണ്ടാഴ്ച സേവനം നടത്തണമെന്നാണ് ഉത്തരവ്. പ്രതികള്‍ക്കെതിരേയുള്ള കേസ് കോടതി റദ്ദാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago