മക്കള്‍ ഏഴ്, എന്നിട്ടും ഭാസ്‌ക്കരന് ദുരിത ജീവിതം
അമ്പലപ്പുഴ: ഏഴുമക്കളുണ്ടായിട്ടും ഭാസ്‌കരന് ദുരിത ജീവിതം നയിക്കാനാണ് വിധി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പുളിപ്പറമ്പില്‍ ഭാസ്‌ക്കരനാണ് (85) നാട്ടുകാരില്‍ നൊമ്പരമുണര്‍ത്തുന്നത്.
ഭാര്യ തുളസി ഒരുവര്‍ഷം മുന്‍പ് മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു ഈ വൃദ്ധന്‍. പെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴ മക്കളുണ്ടെങ്കിലും അവരെ വളര്‍ത്തി വലുതാക്കിയ ഈ പിതാവിനെ ആരും തിരിഞ്ഞു നോക്കുന്നില്ല. ഏതുനിമിഷവും നിലംപൊത്തുമെന്ന ഭീഷണിയില്‍ നില്‍ക്കുന്ന വീടിന്റെ ഒരുമുറിയില്‍ അനാഥനെപ്പോലെയാണ് ഈ വൃദ്ധന്‍ കഴിയുന്നത്.
കിടന്ന കിടപ്പില്‍ മലമൂത്രവിസര്‍ജനം ചെയ്യുന്ന ഭാസ്‌കരനെ പരിചരിക്കാന്‍ മക്കളാരും ഇല്ല. വീടും 14 സെന്റ് സ്ഥലവും ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരില്‍ത്തന്നെയാണ്. ഇതിന്റെ ആധാരം മകളുടെ കൈയിലാണ്. മനസലിഞ്ഞ് തന്നെ നോക്കാന്‍ മക്കളാരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധന്‍ ഓരോ നിമിഷവും തള്ളി നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."