HOME
DETAILS

ആഭ്യന്തര സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

  
backup
January 09, 2023 | 4:05 AM

kerala-home-ministry-secretary-dr-v-venus-car-went-accident

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു. ആലപ്പുഴ കായംകുളത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ വേണു ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ച 12.30ഓടെ ഷഹിദാര്‍ മസ്ജിദിന് സമീപം ആണ് അപകടം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. വേണു, ഭാര്യ ശാരദ, മകന്‍ ശബരി, ഡ്രൈവര്‍ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടത്തില്‍ വേണുവിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റെങ്കിലും മറ്റാര്‍ക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ ചെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago