ബലാത്സംഗക്കേസ് പ്രതി സി.ഐ പി.ആര്‍ സുനുവിനെ പൊലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ സി.ഐ പി.ആര്‍ സുനുവിനെ പൊലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ള സാഹചര്യത്തിലാണ് നടപടി.
പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബലാത്സംഗം അടക്കം 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. 15 തവണ വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് സുനു. ഈ കേസില്‍ പ്രതിയായതോടെ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്ന പിആര്‍ സുനു സസ്‌പെന്‍ഷനിലായിരുന്നു. കൊച്ചി സിറ്റി പൊലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."