HOME
DETAILS

അടിയന്തരപ്രമേയത്തിന് അനുമതിയില്ല പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
March 18 2022 | 06:03 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85-4


സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തിക്കൊല്ലരുതെന്ന് പ്രതിപക്ഷം
ഡീസൽ വിലവർധന: പ്രതിവർഷ നഷ്ടം 2,000 കോടിയെന്ന് മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. മന്ത്രി ആന്റണി രാജുവിന്റെ മറുപടിയെ തുടർന്ന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയെ തകർക്കുന്നതിനുപിന്നിൽ സിൽവർലൈൻ അജൻഡയെന്നും അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തിക്കൊല്ലരുതെന്നും അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് തിരുവഞ്ചൂർ പറഞ്ഞു. കെ സ്വിഫ്റ്റ് പദ്ധതിയും കെ.എസ്.ആർ.ടി.സിയെ കുളംതോണ്ടുന്നതാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. സുശീൽഖന്ന റിപ്പോർട്ട് അടക്കം നടപ്പാക്കി കെ.എസ്.ആർ.ടി.സിയെ നവീകരിക്കുകയാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവിനെ ബോധിപ്പിക്കാൻ സർക്കാരിന് ആകുമോയെന്നായിരുന്നു തിരുവഞ്ചൂരിൻ്റെ ചോദ്യം. പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ പുതിയ കമ്പനി രൂപീകരിക്കുന്നത് എന്തിനാണെന്നും തിരുവഞ്ചൂർ ചോദിച്ചു. എന്നാൽ, ഹൈക്കോടതിയുടെ പച്ചക്കൊടിയോടെ നിയമവിധേയമായിട്ടാണ് കെ സ്വിഫ്റ്റ് രൂപീകരിച്ചതെന്ന് മന്ത്രി ആന്റണി രാജു മറുപടി നൽകി.
മൂന്നുമാസം കൊണ്ട് ഡീസൽ ലിറ്ററിന് കൂടിയത് 38 രൂപയാണ്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷമുള്ള അധികനഷ്ടം 2,000 കോടിയാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ഫ്യൂവൽ സബ്‌സിഡി നൽകി കടത്തിൽ നിന്ന് കരകയറ്റണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്. യു.ഡി.എഫ് കാലത്ത് 2,700 ബസുകൾ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിൽ മറുപടി നൽകി. ആറുവർഷം തുടർച്ചയായി ഭരിച്ചിട്ടും പിണറായി സർക്കാർ വാങ്ങിയത് വെറും 110 ബസുകൾ മാത്രമാണെന്നും സതീശൻ പരിഹസിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago