കുലശേഖരപുരം ഇനി സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമം
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്ത് സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമായി പ്രഖ്യാപിച്ചു. രാസവളത്തിന്റെയും കീടനാശിനികളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചുള്ള ഉത്തരവാണ് നടപ്പാക്കിവരുന്നത്.
ഇപ്പോള്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 25 ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവ പച്ചക്കറി ഉല്‍പാദനത്തിനു തുടക്കം കുറിച്ചത്. ഓച്ചിറ ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് ഇന്നവേറ്റീവ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കുലശേഖരപുരം പുത്തന്‍തെരുവിന് വടക്ക് ദേശീയ പാതയോരത്ത് ആധുനിക രീതിയിലുള്ള ഒരു പച്ചക്കറി വില്‍പ്പനശാല പ്രവര്‍ത്തനം ആരംഭിച്ചത്.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ചന്ദ്രിക കുമാരി, അസി. ഡയരക്ടര്‍ ബി. ശ്രീകുമാരി, വാര്‍ഡ് മെമ്പര്‍ എച്ച്.എ സലാം, കൃഷി ഓഫിസര്‍ വി.ആര്‍ ബിനേഷ്, ദിലീപ്, വേണുനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."