HOME
DETAILS

കുന്ദമംഗലം പിടിക്കാന്‍ തീപാറുന്ന പോരാട്ടം

  
backup
March 26 2021 | 05:03 AM

5456463546541-2


കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം. നിരന്തരം മാറിമറഞ്ഞുകൊണ്ടിരിക്കുന്ന മണ്ഡലത്തിലെ ചിത്രം ഇത്തവണ പ്രവചനാതീതമാണ്. നിരന്തരം ചാഞ്ചാട്ടത്തിന് വിധേയമാകുന്ന കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായാണ് യു.ഡി.എഫില്‍ മുസ്‌ലിം ലീഗിന് അനുവദിച്ച സീറ്റില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ദിനേശ് പെരുമണ്ണയെ അങ്കത്തിനിറക്കിയത്. പട്ടികജാതി സംവരണമായിരുന്ന മണ്ഡലത്തില്‍ 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.സി രാമനെ മുസ്‌ലിം ലീഗ് സ്വതന്ത്രനായി രംഗത്തിറക്കിയാണ് യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തത്. ഇതേ അടവ് തന്നെയാണ് മുസ്‌ലിം ലീഗ് ഇത്തവണയും പയറ്റുന്നത്.


2006 ലും യു.സി വിജയം ആവര്‍ത്തിച്ചെങ്കിലും മണ്ഡലത്തിലെ സംവരണം എടുത്തു മാറ്റിയതോടെ 2011 ല്‍ പി.ടി.എ റഹിമിനോട് യു.സി രാമന്‍ 3,267 വോട്ടിന് പരാജയപ്പെട്ടു.


2016 ല്‍ കോണ്‍ഗ്രസിലെ അഡ്വ.ടി. സിദ്ദീഖിനെ 11,205 വോട്ടിന് പരാജയപ്പെടുത്തി പി.ടി.എ റഹിം വിജയം ആവര്‍ത്തിച്ചു. നേരത്തെ കുന്ദമംഗലം മണ്ഡലത്തിലെ ഭാഗമായിരുന്ന കുരുവട്ടൂര്‍, മുക്കം പഞ്ചായത്തുകള്‍ കുന്ദമംഗലത്ത് നിന്നും വേര്‍പ്പെടുത്തുകയും ഒളവണ്ണ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ എല്‍.ഡി.എഫിന്റെ സ്വാധീന മേഖലയായി കുന്ദമംഗലം മണ്ഡലം മാറിയെങ്കിലും 2019 ലെ പാര്‍ലെമന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എം.കെ രാഘവന് 11,292 വോട്ടിന്റെ ലീഡ് നേടാനായത് യു.ഡി.എഫ് ക്യാംപില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ശക്തി കേന്ദ്രമായ ജില്ലാ പഞ്ചായത്ത് പെരുമണ്ണ ഡിവിഷനില്‍ യു.ഡി.എഫ് കളത്തിലിറക്കിയത് ദിനേശ് പെരുമണ്ണയെയായിരുന്നു. 2015 ല്‍ 6,000 ത്തില്‍ പരം വോട്ടിന്റെ ലീഡുണ്ടായിരുന്ന എല്‍.ഡി.എഫിന് ദിനേശ് പെരുമണ്ണയുടെ മുന്നില്‍ കാലിടറി. സി.പി.എമ്മിന്റെ ലീഡ് 1004 വോട്ട് മാത്രമായി ക്കുറഞ്ഞു. 2005ല്‍ കുരുവട്ടൂര്‍ ഡിവിഷനില്‍ നിന്നും 2010 ല്‍ പന്തിരാങ്കാവ് ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ദിനേശ് പെരുമണ്ണ വിജയിച്ചിട്ടുണ്ട്. എല്‍ഡി.എഫിന്റെ സ്വാധീന മേഖലയായ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളില്‍ ദിനേശ് പെരുമണ്ണയിലൂടെ മുന്നേറ്റം നടത്താനായാല്‍ യു.ഡി.എഫിന് തിരിച്ചുവരാനാവും. പൗരത്വഭേദഗതി നിയമം ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരേ നിരന്തരം പോരാട്ടത്തിനിറങ്ങിയ ദിനേശ് മണ്ഡലത്തിലുടനീളം സുപരിചിതനാണ്. വികസനരംഗത്ത് കാലാനുസൃതമായ വിപ്ലവം സൃഷ്ടിക്കാന്‍ 10 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി.എ റഹീമിന് കഴിഞ്ഞില്ല എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. തെങ്ങിലക്കടവ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മാവൂര്‍ ഗ്രാസിം ഫാക്ടറി, വെള്ളായിക്കോട് പാലം, ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ വികസന മുരടിപ്പിന്റെ ഉദാഹരണങ്ങളായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വര്‍ഷം കുന്ദമംഗലത്തു നിറഞ്ഞു നിന്ന പി.ടി.എ റഹീം എം.എല്‍.എയെ തന്നെയാണ് മണ്ഡലം നിലനിലനിര്‍ത്താന്‍ എല്‍.ഡി.എഫ് വീണ്ടും അങ്കത്തിന്നിറക്കിയത്.


സി.പി.എം സ്വതന്ത്രനായി മത്സരിക്കുന്ന അദ്ദേഹം കൊടുവള്ളി മണ്ഡലത്തില്‍ നിന്ന് 2006ല്‍
കെ. മുരളീധരനെ 7,506 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി എം.എല്‍.എയാകുന്നത്. മണ്ഡലം പുനര്‍വിഭജനമുണ്ടായതോടെ 2011 ല്‍ കുന്ദമംഗലത്തേക്ക് മാറിയ റഹീം രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു.സി രാമനെയാണ് കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്.
ബി.ജെ.പിയുടെ ജില്ലയിലെ എക്ലാസ് മണ്ഡലമായ കുന്ദമംഗലത്ത് യുവമോര്‍ച്ചയുടെ സംസ്ഥാനതല ചുമതലയുള്ള വി.കെ സജീവനെയാണ് എന്‍.ഡി.എയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago