HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടിയില്‍ പശുക്കിടാവിനെ കൊന്നു
backup
January 14 2023 | 13:01 PM
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട പശുക്കിടാവിനെ കടുവ കൊന്നു. ഒപ്പമുണ്ടായിരുന്ന പശുവിനെ കടിച്ചെന്നും ബഹളം വെച്ചതോടെ കടുവ ഓടിപോകുകയും ചെയ്യുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.വനമേഖലയോട് ചേര്‍ന്ന ഈ എസ്റ്റേറ്റില്‍ കഴിഞ്ഞദിവസങ്ങളില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ കടുവയുടെ ആക്രമണം ഉണ്ടായിട്ടും അധികൃതര്‍ നടപടി എടുക്കാത്തതില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. ജീവനും സ്വത്തിനും സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നും വന്യജീവികള്‍ ജനവാസ മേഖലകളിലേക്കിറങ്ങി വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, പുതുശ്ശേരിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."