HOME
DETAILS

ആവേശത്തോടെ വോട്ടര്‍മാര്‍; പോളിങ് നില 51 ശതമാനം കടന്നു

  
backup
April 06, 2021 | 8:59 AM

kerala-election-polling-rate-exceeds-51-2021

 

കോഴിക്കോട്: തെരഞ്ഞുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ മുന്നണികള്‍ ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചതിന്റെ ആവേശം വോട്ടര്‍മാര്‍ കൂടി ഏറ്റടുത്തതോടെ സംസഥാനത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ കനത്ത പോളിങ്. വോട്ടിങ് ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വോട്ടിങ് ശതമാനം 50 കടന്നു. സമാധാനപരമായാണ് സംസ്ഥാനത്ത്
വോട്ടിങ് പുരോഗമിക്കുന്നത്. എന്നാല്‍ അങ്ങിങ്ങ് ചെറിയ തോതിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 


നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിങാണ്. ആലപ്പുഴ എരണാകുളം, കോഴിക്കോട്, തൃശൂര്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 50 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി.

 

രാവിലെ തന്നെ വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണി പ്രവര്‍ത്തകര്‍. രാവുലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യായിരുന്നു. സംസ്ഥാനത്ത് പല യിടങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കല്‍പ്പറ്റയില്‍ കൈപ്പത്തിയുടെ വോട്ട് താമരക്കു ലഭിക്കുന്നതായും പരാതി ഉയര്‍ന്നു.


മുഖ്യമന്ത്രി പിണറായി വിജന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ് ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഹൈദറലി ശിഹാബ് തങ്ങള്‍, കെ.പി എ മജീദ്, തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ദിനത്തിലും മുഖ്യമന്ത്രി അടക്കമുള്ളനേതാക്കള്‍ ശബരി മല വിഷയത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി.

 


സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് എല്‍ഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിയതവോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത് ഒരാളെ ക്‌സറ്റഡിയിലെടുത്തു. കൂത്തുപറമ്പിലും തളിപ്പറമ്പിലും യു.ഡി.എഫ് ബുത്ത് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചാതായും പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  a month ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  a month ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  a month ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  a month ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  a month ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  a month ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  a month ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  a month ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  a month ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a month ago