കഴിഞ്ഞ വർഷം ഹജ്ജ് നിർവ്വഹിച്ചത് 60,000 താഴെ ആളുകൾ
റിയാദ്: കഴിഞ്ഞ വർഷം ഏകദേശം 58,745 തീർഥാടകർ ഹജ്ജ് നിർവഹിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്‌റ്റാറ്റ്) അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ടത്. കൊറോണ മഹാമാരി കാരണം ആഭ്യന്തര തീർഥാടകരുടെ പൗരന്മാരും താമസക്കാരും മാത്രമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൾ ഹജ്ജിനു പങ്കെടുത്തിരുന്നത്.
2020 ൽ കൊറോണ വൈറസ് പാൻഡെമിക് അതിന്റെ ഉച്ചസ്ഥായിയിലായതിനാൽ തീർത്ഥാടകരുടെ എണ്ണം 1,000 കവിഞ്ഞിരുന്നില്ല. 2021-ൽ സഊദി തീർഥാടകരുടെ ആകെ എണ്ണം 56 ശതമാനമാണ്. 33,000 സഊദി പൗരന്മാരാണ് ഹജ്ജിൽ പങ്കെടുത്തത്. സഊദി പുരുഷ തീർഥാടകർ 50.7 ശതമാനവും വനിതാ തീർത്ഥാടകർ 49.3 ശതമാനാവുമായിരുന്നു.
ബാക്കിയുള്ള 44 ശതമാനം തീർത്ഥാടകർ രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാരായിരുന്നു. 25,7000 വിദേശികളാണ് ഹജ്ജിൽ പങ്കെടുത്തത്. ഇവരിൽ 63.9 ശതമാനം പുരുഷന്മാരും 37.1 ശതമാനം സ്ത്രീകളുമാണ്. 2021 ലെ ഹജ്ജ് കർമ്മങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടില്ല. അതേസമയം, രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്ന്ള്ള തീർത്ഥാടകർക്ക് അനുമതി നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചതിന്. ഇതിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."