HOME
DETAILS

മാതൃവിലാപങ്ങള്‍ കേള്‍ക്കാത്ത ക്രൂരന്മാര്‍

  
backup
April 11 2021 | 04:04 AM

541654685-2021-april
   
 
കലാലയ രാഷ്ട്രീയ പകയുടെ കൊലക്കത്തിക്കിരയായി അഭിമന്യുവെന്ന വിദ്യാര്‍ഥിക്കു ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ അവന്റെ മൃതദേഹത്തിനരികെ വീണുകിടന്ന് അമ്മ ദയനീയമായി വിലപിച്ച നിമിഷം നമ്മുടെയെല്ലാം മനസില്‍ ഇപ്പോഴുമുണ്ട്.
'നാന്‍ പെറ്റ മകനേ...' എന്നായിരുന്നു ആ അമ്മയുടെ ദീനരോദനം.
 
മാതൃഹൃദയത്തിന്റെ മുഴുവന്‍ വേദനയും ആ വിലാപത്തിലുണ്ടായിരുന്നു. ജീവിതാന്ത്യത്തില്‍ തനിക്കു താങ്ങും തണലുമാകുമെന്ന് പ്രതീക്ഷിച്ച മകനാണ് ചേതനയറ്റു കിടക്കുന്നത്. 'അത്തരമൊരു വിലാപം ഇനിയൊരിക്കലും ഉയരരുതേ'യെന്നു നാം ആത്മാര്‍ഥമായി പ്രാര്‍ഥിച്ചതാണ്. ആ പ്രാര്‍ഥന നിഷ്ഫലമാകുമെന്നു നമുക്ക് അറിയാമായിരുന്നു. അതിനു മുന്‍പും ശേഷവും നിരപരാധികളായ എത്രയോ ചെറുപ്പക്കാര്‍ രാഷ്ട്രീയഭ്രാന്തന്മാരുടെ കൊലക്കത്തിക്ക് ഇരകളാക്കപ്പെട്ടത് കേരളത്തിന്റെ സമീപകാല അനുഭവമാണല്ലോ. അഭിമന്യുവിന്റെ മരണശേഷവും നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറി. ഇപ്പോഴിതാ പാനൂര്‍ പുല്ലൂക്കരയില്‍ മന്‍സൂര്‍ എന്ന ഇരുപത്തൊന്നു വയസുമാത്രം പ്രായമുള്ള  ചെറുപ്പക്കാരനും കരാളരാഷ്ട്രീയത്തിന്റെ ഇരയായി മാറിയിരിക്കുന്നു.
 
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെപ്പോലെ, തീര്‍ച്ചയായും 'ഒരുമ്മ പെറ്റ മകന്‍' തന്നെയല്ലേ മന്‍സൂറും. 'ഞാന്‍ പെറ്റ മകനേ'യെന്നു മന്‍സൂറിന്റെ ഉമ്മയും ദീനരോദനം നടത്തിയിട്ടുണ്ടാവില്ലേ. ആ മാതാവിന്റെ കണ്ണുനീര്‍ ഇപ്പോഴും ചാലിട്ട് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടാവില്ലേ.
ടി.പി ചന്ദ്രശേഖരന്‍ എന്ന വടകരക്കാരുടെ ജനപ്രിയ നേതാവിനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയപ്പോള്‍ മനസില്‍ ഇത്തിരിയെങ്കിലും മനുഷ്യത്വം അവശേഷിച്ചവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞതാണ്, 'ഇത്തരമൊരു ക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണമേ'യെന്ന്. തീര്‍ച്ചയായും ചന്ദ്രശേഖരന്റെ വൃദ്ധമാതാവും ദയനീയമായി വിലപിച്ചിട്ടുണ്ടാവില്ലേ, 'ഞാന്‍ പെറ്റ മകനേ'യെന്ന്.
 
അരിയില്‍ ഷുക്കൂര്‍ എന്ന കുട്ടിയെ പാടത്തിന്റെ നടുവില്‍ ഒട്ടേറെപ്പേരെ കൗതുകക്കാഴ്ചക്കാരാക്കി നിര്‍ത്തി ഏറെ നേരം ജനകീയവിചാരണ നടത്തി, ഒടുവില്‍ അതിക്രൂരമായി വെട്ടിക്കൊന്നപ്പോഴും നമ്മളെല്ലാം ഉള്ളുരുകി അപേക്ഷിച്ചു, 'ഇനിയെങ്കിലും നിര്‍ത്തൂ ഈ കൊടുംക്രൂരവിനോദ'മെന്ന്. 
അതിനുശേഷവും എത്രയെത്ര അരുംകൊലകള്‍. കാസര്‍കോട് സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖ്, പെരിയ കല്യോട്ടെ ശരത്‌ലാലും കൃപേഷും, കല്ലൂരാവിയിലെ വെഞ്ഞാറമ്മൂട്ടിലെ മിഥിലാജും ഹഖ് മുഹമ്മദും, അബ്ദുറഹ്മാന്‍ ഔഫ് അങ്ങനെ എത്രപേര്‍. എല്ലാ കൊലപാതകങ്ങളും അന്ധമായ രാഷ്ട്രീയപ്പകയുടെ പേരിലായിരുന്നു. ആ കൊലപാതകങ്ങള്‍ നടത്തിയവരോ അവരെ അതിനായി കച്ചകെട്ടിച്ചു അയച്ചവരോ കേട്ടതേയില്ല, 'ഞാന്‍ പെറ്റ മകനേ'യെന്ന ഓരോ മാതൃഹൃദയത്തില്‍ നിന്നും അണപൊട്ടിയൊഴുകിയ ദീനരോദനം. 
പുല്ലൂക്കരയില്‍ അരുംകൊല നടന്ന ദിവസം ചാനല്‍ചര്‍ച്ചകളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ നിരത്തിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും കേട്ടപ്പോള്‍ നാണക്കേടാണു തോന്നിയത്. കൊലനടത്തിയവര്‍ ഉള്‍പ്പെട്ട പാര്‍ട്ടിയുടെ പ്രതിനിധികളും മുഖവുരയായി പറഞ്ഞത് 'കൊലപാതകം ന്യായീകരിക്കത്തക്കതല്ലെ'ന്നായിരുന്നു. 'ആരുടെയും ജീവനെടുക്കല്‍ തങ്ങളുടെ പ്രസ്ഥാനത്തിന്റെ നയമല്ലെ'ന്നും തങ്ങള്‍ എക്കാലത്തും മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വക്താക്കളും പ്രയോക്താക്കളുമാണെന്നും' അവര്‍ വാദിച്ചു.  അവരുടെ പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായി മരിച്ച നിരവധി ചെറുപ്പക്കാരുടെ പേരുകള്‍ എതിരാളികള്‍ നിരത്തുമ്പോള്‍ അവര്‍ക്കു യുക്തിസഹമായ മറുപടിയുണ്ടായിരുന്നില്ല. അതിനു പകരം അവര്‍ നിരത്തിയത് എതിരാളികള്‍ കൊന്നുതള്ളിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നീണ്ട പട്ടികയാണ്. തീര്‍ച്ചയായും അതെല്ലാം അതിനീചമായ രാഷ്ട്രീയക്കൊലപാതകങ്ങള്‍ തന്നെ. അതൊക്കെ നടത്തിയത് എതിര്‍പക്ഷത്തെ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും തന്നെയെന്നതില്‍ സംശയമില്ല. 
 
ആത്മാര്‍ഥമായി പറയട്ടെ, ഇത്തരം ചര്‍ച്ചകളിലും നേതാക്കളുടെ പ്രസ്താവനകളിലുമൊക്കെ നിറഞ്ഞുനിന്നതു തികഞ്ഞ കാപട്യം തന്നെയാണ്. സ്വന്തം പക്ഷക്കാര്‍ കാണിക്കുന്ന ക്രൂരതകളെ ന്യായീകരിക്കാന്‍ പോംവഴിയില്ലാതെ, ആദ്യഘട്ടത്തില്‍ 'അത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു' പറയുന്നതില്‍ തുടങ്ങുന്ന ആ കാപട്യം. 
 
അങ്ങനെ പറയാന്‍ എളുപ്പമാണ്. അതിലേറെ എളുപ്പമാണ് എതിര്‍പക്ഷത്തിന്റെ കുറ്റവും കുറവും നിരത്തി തടിതപ്പല്‍. അതു രണ്ടുകൊണ്ടും ഭാവിയില്‍ ഇത്തരം ക്രൂരതകള്‍ ഇല്ലാതാക്കാന്‍ കഴിയുമോ. ഇല്ലെന്നാണല്ലോ ഇത്രയും കാലത്തെ അനുഭവം നമ്മെ പഠിപ്പിച്ചത്. നേതാക്കളുടെ കപടപ്രതികരണങ്ങള്‍ അവരുടെ ആജ്ഞാനുവര്‍ത്തികളായ രാഷ്ട്രീയഗുണ്ടകള്‍ക്കു വളമാകും. എത്ര പേരെ കൊന്നാലും കേസില്‍ നിന്നു രക്ഷിക്കാനും, അഥവാ ശിക്ഷിക്കപ്പെട്ടാല്‍, കുടുംബത്തെ പൊന്നുപോലെ നോക്കാനും പാര്‍ട്ടിയുണ്ടാകുമെന്ന ഉറപ്പുണ്ടായാല്‍ പിന്നെന്തിനു പേടിച്ചുനില്‍ക്കണം. 
സത്യത്തില്‍ ഇത്തരം രാഷ്ട്രീയ അക്രമത്തില്‍ ശരിയായ കുറ്റവാളികള്‍ വെട്ടിയും കുത്തിയും ഏതോ മനുഷ്യന്റെ ജീവനെടുക്കുന്നവരല്ല. അവര്‍ ഉപകരണങ്ങള്‍ മാത്രം. ഇത്തരം അക്രമത്തില്‍ പങ്കാളികളാകുന്നവര്‍ അടക്കാനാവാത്ത ശത്രുതയുടെ പേരിലല്ല അതൊന്നും ചെയ്യുന്നത്. തങ്ങള്‍ കൊന്നുതള്ളുന്നവര്‍ തങ്ങള്‍ക്ക് വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്ന് അവര്‍ക്ക് അറിയാം. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിന്റെ പുറത്തുമല്ല ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറുന്നത്
.
നിസാരസംഭവങ്ങളെ പെരുപ്പിച്ചു അക്രമത്തിലും കൊലപാതകത്തിലും എത്തിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതു പ്രാദേശിക തലത്തിലെ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ തന്നെ. തീര്‍ത്തും നിസാരമായ സംഭവങ്ങളാണ് ഏതു കൊടുംക്രൂരതകളിലേയ്ക്കും നയിക്കുന്നത്. വ്യക്തികള്‍ക്കു പൊടുന്നനെയുണ്ടാകുന്ന വികാരവിക്ഷോഭം മൂലം സംഭവിക്കുന്ന അക്രമസംഭവങ്ങള്‍ തടയാനാകില്ലെന്നു വയ്ക്കാം. പക്ഷേ, രാഷ്ട്രീയ, സാമുദായിക കാരണങ്ങള്‍ മൂലമുണ്ടാകുന്ന അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ വലിയ നേതാക്കളൊന്നും വേണ്ട, പ്രദേശിക നേതാക്കള്‍ മാത്രം മനസുവച്ചാല്‍ മതി.
ഒട്ടേറെപ്പേരുടെ ജീവനെടുത്ത മാറാട് സംഭവവുമായി ബന്ധപ്പെട്ട ഓരോ കാര്യവും നേരിട്ടു കണ്ടറിഞ്ഞിട്ടുണ്ട്. ഒരു പുതുവര്‍ഷത്തലേന്നു നടന്ന ആഘോഷപരിപാടിയില്‍ ചില ചെറുപ്പക്കാര്‍ തമ്മിലുണ്ടായ നിസാരപ്രശ്‌നത്തിലായിരുന്നു തുടക്കം. ഇരുപക്ഷത്തെയും സാമുദായികഭ്രാന്തന്മാര്‍ അത് ആളിക്കത്തിച്ചു. ജീവന്‍ പൊലിഞ്ഞത് ഈ പ്രശ്‌നങ്ങളിലൊന്നും പങ്കാളിത്തമില്ലാത്ത നിരപരാധികള്‍.
 
പുല്ലൂക്കരയില്‍ സംഭവിച്ചതും അതു തന്നെ. പോളിങ് ബൂത്തിലേയ്ക്കു വാഹനത്തില്‍ വോട്ടറെ കൊണ്ടുവന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബൂത്തിലേയ്ക്കു നടന്നുവന്നാലും വാഹനത്തില്‍ കൊണ്ടുവന്നാലും വോട്ടര്‍ തനിക്കു താല്‍പ്പര്യമുള്ളയാള്‍ക്കേ വോട്ടുചെയ്യൂ എന്നുറപ്പ്. ആ അവകാശം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കു വിട്ടു കൊടുക്കലല്ലേ ജനാധിപത്യ മര്യാദ.അതിനു പകരം പോര്‍വിളിയും അക്രമത്തിനു കോപ്പുകൂട്ടലുമായി. പോര്‍വിളിയില്‍ പങ്കാളികളായവര്‍ പരസ്പരം ആക്രമിച്ചു പക തീര്‍ക്കുകയാണെങ്കിലും ന്യായീകരിക്കാം. ഇവിടെ അതൊന്നുമല്ല സംഭവിച്ചത്. പോര്‍വിളിയില്‍ പങ്കാളിയല്ലാതെ, ബൂത്തില്‍ ഏജന്റായി ഇരുന്ന യുവാവിനെത്തേടിയാണ് ആയുധവുമായി അക്രമികള്‍ എത്തിയത്. ജീവനെടുത്തതോ, ഇതൊന്നുമറിയാതെ വീട്ടില്‍ കഴിയുകയായിരുന്ന അയാളുടെ സഹോദരന്റെ. ഇരുപത്തൊന്നു വയസു മാത്രമുള്ള, രാഷ്ടീയ പ്രശ്‌നങ്ങളിലൊന്നും ഇടപെടാത്ത, നിരപരാധിയെയാണ് തങ്ങള്‍ അരിഞ്ഞു തള്ളുന്നതെന്ന ബോധം അവരുടെ മനസില്‍ കയറിയില്ല. എന്തു ന്യായീകരണമാണ് ഇതിനു നേതാക്കള്‍ക്കും അവരുടെ ആജ്ഞാനുവര്‍ത്തികളായ അക്രമികള്‍ക്കും പറയാനുള്ളത്.
എന്തു ന്യായീകരണം. ആരോടു ന്യായീകരിക്കാന്‍. കൊലയാളികള്‍ക്ക് ഇരയെ കിട്ടിയാല്‍ മതിയല്ലോ. രാഷ്ട്രീയസംരക്ഷണമുണ്ടാകുമെന്ന ഉത്തമവിശ്വാസമുണ്ടെങ്കില്‍ എന്തിനെ പേടിക്കണം!
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago