HOME
DETAILS
MAL
തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതിപ്പെട്ടില്ല?; ചോദ്യങ്ങളുമായി ഹൈക്കോടതി
backup
March 31 2022 | 07:03 AM
കൊച്ചി: വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലേ എന്നും ആരാഞ്ഞു.
അത്തരം കാര്യം ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷന് നിലപാടെടുത്തു. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ദിലീപുമായി ബാലചന്ദ്രകുമാറിനു വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ദിലീപിന്റെ ഫോണില്‍നിന്ന് തെളിവുകള്‍ നീക്കം ചെയ്തത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഏഴു ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് ആറെണ്ണം മാത്രമാണ് ഹാജരാക്കിയതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."