HOME
DETAILS

ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കുള്ളില്‍ യുദ്ധക്കപ്പല്‍ വിന്യാസം: പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ നീക്കങ്ങളുമായി യു.എസ്

  
backup
April 11, 2021 | 2:53 PM

us-dials-down-tension-over-warship-passage-through-indias-exclusive-zone

ന്യൂഡല്‍ഹി: ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷദ്വീപിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ യു.എസ് നിയമവിരുദ്ധമായി യുദ്ധക്കപ്പല്‍ വിന്യസിച്ചതിനെച്ചൊല്ലി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ നീക്കം യു.എസ് തുടങ്ങി. അനുവാദമില്ലാതെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ കടന്നുകയറിയതിനെ തുടക്കത്തില്‍ നാവിക വ്യാന്യാസത്തിനുള്ള സ്വാതന്ത്ര്യമായി ന്യായീകരിച്ച യു.എസ് പിന്നീട് സ്വരം മയപ്പെടുത്തുകയായിരുന്നു. ലക്ഷദ്വീപിന് സമീപത്തെ 'നിരുപദ്രവ'മായ വഴിയിലൂടെ യു.എസിന്റെ പടക്കപ്പല്‍ പോയെന്നും സൈനിക നടപടിയടക്കമുള്ള ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ എഫ്. കിര്‍ബി പറഞ്ഞു.

ഈ മാസം ഏഴിനാണ് യു.എസ് നാവികസേനയുടെ മിസൈല്‍വേധ കപ്പലായ യു.എസ്.എസ് ജോണ്‍ പോള്‍ ജോണ്‍സ് ലക്ഷദ്വീപില്‍നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാര്‍ ഭാഗത്ത് കപ്പല്‍ വിന്യാസം നടത്തിയത്. ഇങ്ങിനെ കപ്പല്‍ വിന്യാസം നടത്താന്‍ ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നും മുന്‍പും യു.എസ് നാവികസേന ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ഭാവിയിലും ആവര്‍ത്തിക്കുമെന്നും യു.എസ് പ്രസ്താവിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ ആശങ്ക പെന്റഗണെ അറിയിച്ചതോടെയാണ് വിഷയത്തില്‍ യു.എസ് തലയൂരാന്‍ ശ്രമം തുടങ്ങിയത്. സമുദ്രനിയമം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉടമ്പടികള്‍ക്ക് വിരുദ്ധമാണ് യു.എസിന്റെ നടപടിയെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ സൈനിക വിന്യാസത്തിനെതിരേ ഒരുമിച്ചു നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു.എസ്സും. അന്ത്രാരാഷ്ട്ര ജലഗതാഗത പാതയിലെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ക്വാഡ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇന്ത്യയും യു.എസ്സും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  19 hours ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  19 hours ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  19 hours ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  20 hours ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  20 hours ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  20 hours ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  20 hours ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  20 hours ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  20 hours ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  21 hours ago