HOME
DETAILS

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാതിരുന്നത് അവിശ്വസനീയം: കുറുക്കോളി മൊയ്തീന്‍

  
backup
February 02, 2023 | 6:39 AM

24565-9653

തിരുവനന്തപുരം: പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തെ ബാധിക്കുന്ന ഒരു പ്രശ്‌നവും ചര്‍ച്ച ചെയ്യാതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന് കുറുക്കോളി മൊയ്തീന്‍ നിയമസഭയില്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദി പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷോപലക്ഷം ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന ബഫര്‍സോണ്‍ വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകാതിരുന്നത് അവിശ്വസനീയമാണ്. കഴമ്പില്ലാത്ത നയപ്രഖ്യാപനമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയതെന്ന് കുറുക്കോളി മൊയ്തീന്‍ ചൂണ്ടിക്കാട്ടി. പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും ഗവര്‍ണര്‍ നിര്‍വികാരനായിരുന്നു.

കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിലന്റെ 150 ശതമാനം വിലനിശ്ചയിച്ച് സംഭരിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് ഏഴ് വര്‍ഷമായി. ഉല്‍പാദന ചെലവിന്റെ പകുതിപോലും നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നാളികേര സംഭരണം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവും ഒന്നുമായില്ല. കര്‍ഷക പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന ഇടത് സര്‍ക്കാര്‍ എന്ത് ബദല്‍ നയമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

നിലപാട് മെച്ചമാണെന്ന് കണ്ടതിനാലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ സി.പി.എം ഇങ്ങോട്ട് വരികയാണ് ചെയ്യേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ വരേണ്ടി വരും. തമിഴ്‌നാട്ടില്‍ ഒന്നിച്ചാണ് മത്സരിച്ചത്. ത്രിപുരയിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. ബംഗാളിലും സഹകരണമുണ്ട്. ഒന്നു രണ്ട് തെരഞ്ഞെടുപ്പ് കൂടി കേരളത്തില്‍ കഴിയുമ്പോള്‍ 77 ലെക്കാള്‍ മോശമായ അവസ്ഥയിലേക്ക് സി.പി.എം വരും. അപ്പോള്‍ സ്വാഭാവികമായും മുന്നണിയിലേക്ക് വരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  2 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  2 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  2 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  2 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  2 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  2 days ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  2 days ago