HOME
DETAILS

ഹൈദരലി തങ്ങള്‍ ഓര്‍മപുസ്തകം 'ആറ്റപ്പൂ' പ്രകാശനം ചെയ്തു

  
backup
February 03 2023 | 17:02 PM

suprabhaatham-panakkad-sayyid-hyderali-shihab-thangal-aatapoo5645

കോഴിക്കോട്: സുപ്രഭാതം പ്രസിദ്ധീകരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കിയുള്ള ഓര്‍മപുസ്തകം 'ആറ്റപ്പൂ' കോഴിക്കോട്ടും ദുബൈയിലുമായി നടന്ന പ്രൗഢഗംഭീര ചടങ്ങുകളില്‍ പ്രകാശനം ചെയ്തു. കോഴിക്കോട് മലബാര്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഈനലി ശിഹാബ് തങ്ങള്‍ക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മത രാഷ്ട്രീയ സാമൂഹിക രംഗത്ത് സമന്വയപാത തെളിയിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മതനിരപേക്ഷതയും മതസൗഹാര്‍ദവും നിലനിര്‍ത്താന്‍ പാണക്കാട് തങ്ങള്‍ നിലപാടെടുത്തു. ഏതു പ്രശ്‌നത്തിലും കേരളം പ്രത്യാശയോടെ നോക്കുന്നത് പാണക്കാട് തങ്ങള്‍മാരിലേക്കാണ്. ഇതര മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ തീരുമാനമെടുക്കാന്‍ അവര്‍ക്കു സാധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മത രാഷ്ട്രീയ രംഗത്ത് ഉജ്വല വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷനായി. മുസ്‌ലിം സമുദായത്തിന്റെ മുന്നോട്ടുള്ള പോക്കിന് നേതൃപരമായ പങ്കുവഹിക്കുന്നതിന് ഹൈദരലി ശിഹാബ് തങ്ങള്‍ ശ്രമിക്കുകയും അത് വിജയത്തിലെത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

[caption id="attachment_1219822" align="alignnone" width="603"] സുപ്രഭാതം പുറത്തിറക്കിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മപുസ്തകം 'ആറ്റപ്പൂ' സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യുന്നു. [/caption]

 

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ ഹൈദരലി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഖദം ഖദം അവാര്‍ഡ് ദാനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും റമദാന്‍ പ്രഭ അവാര്‍ഡ് ദാനം നിര്‍മാണ്‍ മുഹമ്മദലിയും നിര്‍വഹിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പ പുസ്തക പരിചയം നടത്തി. ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, അബ്ദുല്ല ഹാജി പാറക്കടവ് എന്നിവര്‍ മുഖ്യാതിഥികള്‍ക്ക് ഉപഹാരം നല്‍കി.
പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ഗഫൂര്‍, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി, യു. ഷാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, പി.കെ മുഹമ്മദ്, നവാസ് പൂനൂര്‍, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, സുപ്രഭാതം റഡിഡന്റ് എഡിറ്റര്‍ സത്താര്‍ പന്തലൂര്‍, ഡോപ ഡയരക്ടര്‍ ഡോ. ആഷിക് സൈനുദ്ദീന്‍ സംസാരിച്ചു. സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

ഷാര്‍ജ സഫാരി മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി സൈനുല്‍ ആബിദ് സഫാരിക്ക്് കോപ്പി നല്‍കി പ്രകാശനം ചെയ്തു. അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി. സുപ്രഭാതം മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സുപ്രഭാതം ഡയരക്ടര്‍ സുലൈമാന്‍ ദാരിമി ഏലംകുളം പുസ്തക പരിചയം നടത്തി. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, യു.എ.ഇ വി.പി പൂക്കോയ തങ്ങള്‍, അന്‍വര്‍ നഹ, അഡ്വ. വൈ.എ റഹീം, എ.വി അബൂബക്കര്‍ ഖാസിമി,ബഹ്‌റൈന്‍ കുഞ്ഞഹമ്മദ് ഹാജി, അന്‍വര്‍ ഹാജി മസ്‌കത്ത്, സയ്യിദ് ശുഹൈബ് തങ്ങള്‍, റശീദ് ഫൈസി വള്ളായിക്കോട്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി സംബന്ധിച്ചു.
സൈനുല്‍ ആബിദ് സഫാരി സ്വാഗതവും ജലീല്‍ ഹാജി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago