HOME
DETAILS

മുട്ടിൽ മരംമുറി വകുപ്പുതല അന്വേഷണം പ്രഹസനമെന്ന് വ്യക്തമാക്കി വനംവകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ്

  
backup
April 04 2022 | 06:04 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b5%bd-%e0%b4%ae%e0%b4%b0%e0%b4%82%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4


ഷഫീഖ് മുണ്ടക്കൈ
കൽപ്പറ്റ
സർക്കാർ ഉത്തരവിന്റെ മറവിൽ വൻതോതിൽ രാജകീയ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലെ വകുപ്പുതല അന്വേഷണം പ്രഹസനമെന്ന് വ്യക്തമാക്കി വനംവകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ്. സംഭവത്തിൽ ആരോപണ വിധേയനായ എൻ.ടി സാജനെ ദക്ഷിണ മേഖലാ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയും കേസിൽ എൻ.ടി സാജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ കണ്ണൂർ സി.സി.എഫ് ടി.കെ വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കും മാറ്റിയതുമാണ് സംഭവത്തിലെ വകുപ്പുതല അന്വേഷണങ്ങൾ 'കണ്ണിൽപൊടി'യിടൽ മാത്രമായിരുന്നെന്ന് വ്യക്തമാക്കുന്നത്. സംഭവ സമയം കോഴിക്കോട് വിജിലൻസ് കൺസർവേറ്റർ ചുമതലയുണ്ടായിരുന്ന എൻ.ടി സാജനെതിരേ വകുപ്പിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും പരാതി ലഭിച്ചതായും വനനശീകരണ പ്രവർത്തനത്തിൽ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും നിയമസഭയിൽ മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ തുടർന്നുവന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ എൻ.ടി സാജൻ മുട്ടിൽ മരംമുറിയിലെ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല. വിവാദമായ മരം മുറിക്കേസ് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. ഏറ്റവും ഒടുവിൽ കേസിലെ പ്രതികളായ സൗത്ത് മുട്ടിൽ വില്ലേജ് ഓഫിസർ കെ.കെ അജി, സ്‌പെഷൽ വില്ലേജ് ഓഫിസർ കെ.ഒ സിന്ധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാർ ഉത്തരവിന്റെ മറവിൽ സൗത്ത് മുട്ടിൽ വില്ലേജിൽ നിന്ന് വൻതോതിൽ വീട്ടിത്തടി വെട്ടിക്കടത്താൻ ഉദ്യോഗസ്ഥർ സഹായിച്ചെന്നുമാണ് ഇവർക്കെതിരേയുള്ള ആരോപണം. എന്നാൽ വൻ മരംകൊള്ളയ്ക്ക് ഒത്താശ ചെയ്യുന്ന 2020 ഒക്ടോബർ 24ലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിന്റെ ഉത്തരവും 'മരം മുറിക്കുന്നതിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കും' എന്ന് ഉത്തരവിൽ അസാധാരണമാംവിധം വ്യക്തമാക്കിയതും മറന്നാണ് സർക്കാർ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago