HOME
DETAILS

വിഷം ചീറ്റുന്ന വര്‍ഗീയ നാവ്

  
backup
April 18 2021 | 03:04 AM

546546512-2021


'വാ വിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ല' എന്നൊരു പഴമൊഴിയുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തില്‍ പോയ കാലത്തെ തലമുറ വരുംതലമുറയ്ക്കായി കാത്തുവച്ച തീരെ പതിരില്ലാത്ത ഓര്‍മപ്പെടുത്തല്‍.
കൈവിട്ട കല്ലിനേക്കാള്‍ അപകടകാരിയാണ് വാ വിട്ട വാക്ക്, പ്രത്യേകിച്ച് ആ വാക്കുകളില്‍ വര്‍ഗീയമോ രാഷ്ട്രീയമോ വ്യക്തിപരമോ ആയ വിഷം കലര്‍ത്തിയിട്ടുണ്ടെങ്കില്‍. പറഞ്ഞയാള്‍ക്ക് ഒരുപക്ഷേ അതു മാറ്റിപ്പറയാന്‍ എളുപ്പമായേക്കാം. അതിനിടയില്‍ അതു സമൂഹഗാത്രത്തില്‍ ഉണ്ടാക്കുന്ന പരുക്ക് അതിമാരകമായിരിക്കും.


ഇത്രയും മുഖവുരയായി പറഞ്ഞത് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് നടത്തിയ വര്‍ഗീയവിഷം കുത്തിനിറച്ച പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ്. വര്‍ഗീയ തീവ്രവാദികളില്‍ നിന്നു ഈ നാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇന്ത്യയെ ഹൈന്ദവരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണു ജോര്‍ജിന്റെ അഭ്യര്‍ഥന. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതം മാറ്റിച്ചും സ്വസമുദായത്തിന്റെ ജനസംഖ്യ ക്രമാതീതമായി വര്‍ധിപ്പിച്ചും ഇവിടത്തെ മുസ്‌ലിംകള്‍ ഇന്ത്യയെ സമീപഭാവിയില്‍ ഇസ്‌ലാമികരാഷ്ട്രമാക്കി മാറ്റും എന്നാണ് ജോര്‍ജിന്റെ ആരോപണത്തിന്റെ ആകെത്തുക.


അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ ഇതരമതക്കാര്‍ക്കു രക്ഷയുണ്ടാകില്ലെന്ന വര്‍ഗീയഭീതി വളര്‍ത്തുകയാണു ജോര്‍ജ്. പച്ചയായി പറഞ്ഞാല്‍ വൃത്തികെട്ട രീതിയിലുള്ള ഇസ്‌ലാമോഫോബിയ വളര്‍ത്തല്‍. ഇസ്‌ലാമിനു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ഇതരവിഭാഗങ്ങള്‍ക്കു മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും ജോര്‍ജ് ഓര്‍മപ്പെടുത്തുന്നുണ്ട്.


നാക്കിനു ലൈസന്‍സില്ലാതെ മൈക്കിനു മുന്നില്‍ വിളയാടുന്നതിനിടയില്‍ ജോര്‍ജ് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ വരെ വെല്ലുവിളിക്കുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്: 'ഇന്ത്യയില്‍ ലൗ ജിഹാദ് ഇല്ലെന്നാണു സുപ്രിംകോടതി പറയുന്നത്. സുപ്രിംകോടതി പറഞ്ഞതു തെറ്റാണെന്നു ഞാന്‍ പറയും. അതു പറഞ്ഞാല്‍ സുപ്രിംകോടതി എന്റെ മൂക്കു ചെത്തിക്കളയുമോ'.
വെറുമൊരു സാധാരണക്കാരനാണ് ഇതു പറഞ്ഞതെങ്കില്‍ അവഗണിക്കാമായിരുന്നു. പി.സി ജോര്‍ജ് അങ്ങനെയല്ല, ദീര്‍ഘകാലമായി ജനപ്രതിനിധിയായ വ്യക്തിയാണ്. ഈ തെരഞ്ഞെടുപ്പിലും ജനവിധി തേടിയ ആള്‍. അത്തരമൊരാള്‍ വായില്‍ തോന്നിയതു വിളിച്ചുകൂവാന്‍ പാടില്ല. ഭരണഘടനയും രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളുമെല്ലാം അനുസരിച്ചു മാത്രം പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ബാധ്യസ്ഥനാണ്.
അത്തരമൊരാളാണു സുപ്രിംകോടതിയെയും വെല്ലുവിളിച്ചു വിഷംചീറ്റുന്നത്.


സുപ്രിംകോടതി മാത്രമല്ല നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാര്‍ പോലും പാര്‍ലമെന്റില്‍ വ്യക്തമായി പറഞ്ഞതല്ലേ, 'ആരോപിക്കപ്പെടുന്ന ലൗ ജിഹാദ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല'എന്ന്. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനു കണ്ടെത്താന്‍ കഴിയാത്ത ഒന്ന് എങ്ങനെയാണ് ജോര്‍ജിനു കണ്ടെത്താന്‍ കഴിയുന്നത്.


ഏറ്റവും കൂടുതല്‍ ലൗ ജിഹാദ് കോലാഹലം നടന്നതു അഖിലയെന്ന പെണ്‍കുട്ടി മതംമാറി ഹാദിയയായപ്പോഴാണ്. അന്ന് ആ പെണ്‍കുട്ടിയുടെ വീട്ടുകാരും സംഘ്പരിവാര്‍ സംഘടനകളും ഒന്നടങ്കം മുറവിളി കൂട്ടി, അതു നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന്. നീതിപീഠം പോലും ഒരു ഘട്ടത്തില്‍ അങ്ങനെ സംശയിച്ചു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനു നിര്‍ദേശിച്ചു. ആ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന സാധ്യത കൂലങ്കഷമായി അന്വേഷിച്ച എന്‍.ഐ.എ വ്യക്തമാക്കിയതും ലൗ ജിഹാദ് എന്നു വിളിക്കപ്പെടുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ്.


താന്‍ ഏറെക്കാലം അനുഭവിച്ച മാനസികപീഡനത്തിന്റെ അനുഭവസാക്ഷ്യം പുസ്തരൂപത്തിലാക്കിയപ്പോള്‍ ഹാദിയ സംശയലേശമെന്യേ വ്യക്തമാക്കിയതും താന്‍ ആരുടെയും പ്രേരണമൂലമല്ല മതം മാറിയതെന്നാണ്. എന്നിട്ടും സംഘ്പരിവാറും ജോര്‍ജും പറയുന്നു ഇവിടെ വ്യാപകമായി മുസ്‌ലിംകള്‍ ലൗ ജിഹാദ് നടപ്പാക്കുന്നുണ്ടെന്ന്.


പ്രേമം നടിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി മുസ്‌ലിം ജനസംഖ്യ വര്‍ധിപ്പിച്ചും ഇതരമതങ്ങളുടെ ജനസംഖ്യ കുറച്ചും രാജ്യത്ത് ഭരണ അട്ടിമറി നടത്താനാണു ശ്രമമെന്നാണല്ലോ ജോര്‍ജും സംഘ്പരിവാറും ആരോപിക്കുന്നത്. അതിനു തെളിവുണ്ടെന്നും അവകാശപ്പെടുന്നു.


തെളിവുകള്‍ ഉണ്ടെങ്കില്‍ ദേശസ്‌നേഹികള്‍ എന്താണു ചെയ്യേണ്ടത്. അവ അധികാരസ്ഥാനങ്ങളില്‍ സമര്‍പ്പിക്കണം. കേന്ദ്രസര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സിയും മറ്റും നിര്‍ബന്ധിത മതപരിവര്‍ത്തനക്കാരെ സംരക്ഷിക്കില്ല എന്ന് ഉറപ്പാണല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അത്തരം തെളിവുകള്‍ നീതിപീഠത്തിനു മുന്നിലോ അധികാരികള്‍ക്കു മുന്നിലോ ഹാജരാക്കാത്തത്. അതു ചെയ്യാതിരിക്കുന്നു എന്നതു തന്നെയാണ് ആരോപണമുന്നിയിക്കുന്നവരുടെ ലക്ഷ്യത്തെക്കുറിച്ചു സംശയം ജനിപ്പിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ പ്രത്യേകത അത് എല്ലാ മതവിശ്വാസികള്‍ക്കും ഒരേ പരിഗണന നല്‍കുന്നുവെന്നതാണ്. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങളില്‍ സംശയലേശമെന്യേ ആ അവകാശം വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും ഏതു മതത്തിലും വിശ്വസിക്കാനും ആ മതവിശ്വാസത്തിലെ ആചാരങ്ങള്‍ പാലിക്കാനും അവകാശമുണ്ട്.


അവിടെയും തീരുന്നില്ല. ആ മതം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നു. അതായത്, ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പാഴ്‌സിക്കും ജൈനമതക്കാരനും ബുദ്ധമതക്കാരനും സിക്കുകാരനും എന്നുവേണ്ട ഇനി ഏതെങ്കിലും പുതിയ മതം ഉണ്ടാകുന്നുണ്ടെങ്കില്‍ അതില്‍ വിശ്വസിക്കുന്നവര്‍ക്കും തന്റെ മതവിശ്വാസം അതുവരെ അതില്‍ വിശ്വസിക്കാത്തവരെ ബോധ്യപ്പെടുത്താന്‍ അവകാശമുണ്ട്.


ഇനിയാണ് അതിനേക്കാള്‍ ശ്രദ്ധിക്കേണ്ട കാര്യം. അങ്ങനെ പ്രചരിപ്പിക്കല്‍ ആരോഗ്യപരമായിരിക്കണം. ഭീഷണിപ്പെടുത്തിയോ പ്രലോഭനത്തിലൂടെയോ ചതിവിലൂടെയോ മതം മാറ്റം നടത്തരുത്. അതു നിര്‍ബന്ധിതമായ മതം മാറ്റലാണ്. അത് അനുവദനീയമല്ല. അത്തരത്തിലുള്ള നിര്‍ബന്ധിത മതം മാറ്റല്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെതിരേ കര്‍ക്കശമായ നടപടിയെടുക്കാന്‍ ഇവിടെ വ്യവസ്ഥയുണ്ട്.


ഇതു ഭരണഘടനാശില്‍പ്പികള്‍ കണ്ടുപിടിച്ച കാര്യമല്ല. ഇതാണ് ആര്‍ഷഭാരത സംസ്‌കാരം. ലോകത്തു പലയിടത്തും ഭരണകൂടം ഏതെങ്കിലും ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ പണ്ടുകാലം മുതല്‍ ഏതു വിശ്വാസത്തെയും സമബുദ്ധിയോടെ സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു. ഈശ്വരവിശ്വാസികളല്ലാത്ത ചാര്‍വാകന്മാരെപ്പോലും മഹര്‍ഷിമാരായി അംഗീകരിച്ച നാടാണിത്. 63 ശ്രമണസംഘങ്ങള്‍ യഥേഷ്ടം മതപ്രചാരണം നടത്തി സൈ്വരമായി ജീവിച്ച നാടാണിത്.


ജൂതമതത്തെയും ക്രിസ്തുമതത്തെയും ഇസ്‌ലാമിനെയുമെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച നാടാണിത്. കറകളഞ്ഞ ഹൈന്ദവനായിട്ടും അതില്‍ത്തന്നെ കടുത്ത വൈഷ്ണവനായിട്ടും മറ്റു മതവിശ്വാസികളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ, അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കാരണത്താല്‍ രക്തസാക്ഷിയായ മഹാത്മജിയുടെ നാടാണിത്. സര്‍വോപരി 'പലമതസാരവുമേകം' എന്ന മഹത്തായ സന്ദേശം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ശ്രീനാരായണഗുരു പിറന്ന ഭൂമിയാണിത്. ഇവിടെ വര്‍ഗീയവിഷം ചീറ്റരുത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്നു ജോര്‍ജ് ഘോരഘോരം പ്രസംഗിക്കുമ്പോള്‍ അദ്ദേഹം ഓര്‍ക്കേണ്ടത് തന്റെ നാവിലെ വികടസരസ്വതീ വിളയാട്ടത്തിലൂടെ സംഭവിക്കാന്‍ പോകുന്നത് ജാതി, മതഭേദമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്ന, എന്നും കഴിയേണ്ട ഇന്ത്യയിലെ ജനങ്ങളുടെ മനസില്‍ വര്‍ഗീയതയുടെ വിഷവിത്തു മുളച്ചുപൊന്തുമെന്നാണ്.
ജോര്‍ജിനെപ്പോലുള്ളവരോട് ഒന്നേ പറയാനുള്ളൂ,
പ്ലീസ് ഈ നാട് നശിപ്പിക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago