പൂര്‍വ്വകാല നേതാക്കളുടേയും ഗുരുനാഥന്‍മാരുടേയും ഖബറിടങ്ങളില്‍ സിയാറത്ത്
ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി പൂര്‍വ്വകാല നേതാക്കളുടേയും ഗുരുനാഥന്‍മാരുടേയും ഖബറിടങ്ങളില്‍ സിയാറത്ത് നടന്നു. ജാമിഅഃ നൂരിയ്യഃ എന്ന വൈജ്ഞാനിക ഗോപുരത്തെ ലോകോത്തര നിലവാരമുള്ള സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ പങ്കാളിത്തം വഹിച്ച് മണ്‍മറഞ്ഞ വ്യക്തികളുടെ ഖബറിടങ്ങളിലാണ് പ്രാര്‍ത്ഥന നടത്തിയത്.
പാണക്കാട് പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുഹമ്മദ് മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഹാജി. കെ.മമ്മദ് ഫൈസി, പി.വി.എസ് മുസ്ഥഫ പൂക്കോയ തങ്ങള്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ.ടി മാനു മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, നാട്ടിക മൂസ മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഇമ്പിച്ചി മുസ്‌ലിയാര്‍, വല്ലപ്പുഴ അബ്ദുപ്പു മുസ്‌ലിയാര്‍ തുടങ്ങിയ നൂറിലേറെ വ്യക്തികളുടെ ഖബറിടങ്ങളില്‍ ജാമിഅഃ നൂരിയ്യഃയുടെ പ്രവര്‍ത്തകര്‍ പ്രാര്‍ത്തനാപൂര്‍വ്വം സംഗമിച്ചു.
വിവിധ സ്ഥലങ്ങളില്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഹംസ ഫൈസി അല്‍ ഹൈതമി, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, മുത്തുപ്പ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സൈതലവിക്കോയ തങ്ങള്‍ കാടാമ്പുഴ, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, പി.എസ്.കെ തങ്ങള്‍, മുഹമ്മദലി ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, സുബൈര്‍ തങ്ങള്‍ വേങ്ങൂര്‍, മുഹമ്മദലി ഫൈസി മോളൂര്‍, മുഹമ്മദ് കുട്ടി ഫൈസി മുള്ള്യാകുര്‍ശി, ഹബീബ് ഫൈസി പാതിരമണ്ണ, സുഐബ് ഫൈസി പൊന്മള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."