HOME
DETAILS
MAL
ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി മഹിള കല്യാണ്‍ പദ്ധതി ആരംഭിക്കുന്നു
backup
April 21 2021 | 17:04 PM
ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഇന്ത്യക്കാരായ വനിതകളുടെ ക്ഷേമ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക സേവന സംരംഭം പ്രഖ്യാപിച്ചു. 'പ്രവാസി മഹിള കല്യാണ്‍' എന്ന പേരിലുള്ള സവിശേഷ സംരംഭം വഴി കുടുംബ പരമായോ വൈവാഹിക രംഗത്തോ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും സഹായമോ കൗണ്സിലിംഗോ ആവശ്യമുള്ള ഇന്ത്യന്‍ സമൂഹത്തിലെ ഏത് വനിതക്കും സേവനം ലഭിക്കും.
ഇതിനായി എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച ഇന്ത്യന്‍ വനിതകള്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക സെഷന് സംഘടിപ്പിക്കും. ദുരിതത്തിലായ വനിതകള്‍ക്ക് കൗണ്‍സിലിംഗും സാധ്യമായ മറ്റു സഹായവും നല്‍കുന്നതിന് കോണ്‍സുലേറ്റിലെ വനിത ഓഫിസര്‍മാര്‍, മറ്റു കൗണ്‍സിലിംഗ് പ്രൊഫഷണലുകള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പ്രമുഖര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിക്കും.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഈ പുതിയ സംരംഭം പ്രവാസികളായ ഇന്ത്യന്‍ വനിതകള്‍ക്ക് വലിയ അനുഗ്രഹമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മുന്‍കൂട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കായിരിക്കും സേവനം ലഭ്യമായിരിക്കുക എന്നും അതിനാല്‍ സേവനം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."