HOME
DETAILS
MAL
സാമൂഹിക അകലം പോലുമില്ല; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷനായി വന്‍ തിരക്ക്
backup
April 22 2021 | 03:04 AM
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാക്സിനേഷനായി വന്‍ തിരക്ക്. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇടപെടുന്നു. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകള്‍ തടിച്ചു കൂടിയിരിക്കുന്നത്. സ്പോട് രജിസ്ട്രേഷന് നിര്‍ത്തലാക്കിയത് അറിയാതെ നിരവധി പേരാണ് എത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തവര്‍ക്കും രണ്ടാംവട്ട വാക്സിന് എടുക്കുന്നവര്‍ക്കും മാത്രമാണ് ഇന്ന് വാക്സിന് ലഭ്യമാകുക എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം ഇവര്‍ക്കു തന്നെ വാക്സിന് തികയുമോ എന്ന ആശങ്കയുള്ളതായും സൂചനയുണ്ട്.
വാക്സിന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സ്പോട്ട് രജിസ്ട്രേഷന് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."