HOME
DETAILS

സി.പി.എമ്മിന് മുഖ്യശത്രു ആരാണ്?

  
backup
April 09 2022 | 23:04 PM

prof-rony-k-baby-todays-article-10-04-2022

പ്രൊഫ. റോണി കെ. ബേബി

ദേശീയ രാഷ്ട്രീയത്തിൽ ആരാണ് തങ്ങളുടെ മുഖ്യശത്രു എന്ന് കൃത്യമായി നിർവചിക്കാൻ കഴിയാതെ ഒരു പാർട്ടി കോൺഗ്രസുകൂടി കൊടിയിറങ്ങുകയാണ്. പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയെയും പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയെയും വെറും നോക്കുകുത്തിയാക്കി പ്രാദേശികഘടകം പാർട്ടി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് സി.പി.എമ്മിൽ നിലവിലുള്ളത്. കോൺഗ്രസിനോടുള്ള വിരോധം കാരണം രാഷ്ട്രീയ അന്ധത ബാധിച്ച കേരളഘടകത്തിന്റെ കീഴിലാണ് ഇന്ന് സി.പി.എമ്മിന്റെ ദേശീയസമിതികൾ. ബി.ജെ.പിയെ തടയാൻ കോൺഗ്രസിന്റെ നേതൃത്വവും പങ്കാളിത്തവും അനിവാര്യമാണെന്ന് മറ്റ് സംസ്ഥാനഘടകങ്ങളും പാർട്ടി സെക്രട്ടറിയും യാഥാർഥ്യബോധത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിനു തുരങ്കംവയ്ക്കുന്ന കേരളഘടകത്തിന്റെ നിലപാടുകൾ ആരെ പ്രീതിപ്പെടുത്താനാണ്? അതിനുള്ള ഉത്തരം വളരെ വ്യക്തമാണ് ബി.ജെ.പിയെ തന്നെ.


കണ്ണൂർ പാർട്ടി കോൺഗ്രസിന് ചുക്കാൻ പിടിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ബി.ജെ.പിക്കും സംഘ്പരിവാറിനും എതിരേ ഒരു വാക്കുപോലും ഉച്ചരിച്ചില്ല എന്ന വിമർശനം ആദ്യമായി രഹസ്യമായെങ്കിലും പങ്കുവച്ചത് പാർട്ടി സഖാക്കളാണ്. ബി.ജെ.പിയെ വിമർശിച്ചു സംസാരിക്കാൻ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും പാർട്ടിയുടെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഭയപ്പെടുന്നത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ ശിരസിനു മുകളിൽ തൂങ്ങുന്ന ലാവ്‌ലിനോ അതോ കേരളത്തിൽ ബി.ജെ.പിയുമായി അദ്ദേഹം മുൻകൈയെടുത്തുണ്ടാക്കിയ രഹസ്യ ബാന്ധവമോ? ഏതായാലും പാർട്ടിയുടെ കേരളഘടകത്തിന്റെ സ്വാധീനത്താൽ തങ്ങളുടെ മുഖ്യശത്രു ആരാണെന്ന് വ്യക്തത വരുത്തുന്നതിൽ പരാജയപ്പെട്ടുകൊണ്ട് ഒരു പാർട്ടി കോൺഗ്രസ് കൂടി അവസാനിക്കുമ്പോൾ അവിടെ വ്യക്തമാകുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്ര പാപ്പരത്തം തന്നെയാണ്. തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ച കേരള പാർട്ടിയുടെ ബി.ജെ.പി ആഭിമുഖ്യംപോലും തിരുത്താൻ കഴിവില്ലാത്തൊരു അഖിലേന്ത്യ നേതൃത്വമാണ് ഇന്ന് സി.പി.എമ്മിനുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മാറ്റമില്ലാത്ത സി.പി.എം


കോൺഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയോ കൂട്ടുകെട്ടോ വേണ്ട എന്ന 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിന്റെ തീരുമാനത്തിൽനിന്ന് ഇപ്പോഴും സി.പി.എമ്മിന് മാറാനാവാത്തത് പാർട്ടിയുടെ കേരള ഘടകത്തിന്റെ രാഷ്ട്രീയ അന്ധത മൂലമാണ്. ദേശീയരാഷ്ട്രീയത്തിലെ മാറ്റങ്ങളെയും ബി.ജെ.പി ഉയർത്തുന്ന വർഗീയ ഫാസിസ്റ്റ് ഭീഷണികളെയും അതിന്റെ അർഹിക്കുന്ന ഗൗരവത്തിൽ കാണുന്നതിന് ഇന്നും കേരളത്തിലെ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പിയേക്കാൾ ഉപരിയായി ഇന്നും ദേശീയതലത്തിൽ സി.പി.എം മുഖ്യശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്. പ്രാദേശിക പാർട്ടികളുടെ സഖ്യങ്ങളിലൂടെ ബി.ജെ.പിയെ പ്രതിരോധിക്കാമെന്ന് സി.പി.എമ്മിന്റെ കരടു രാഷ്ട്രീയപ്രമേയത്തിൽ പറയുമ്പോൾ അതിൽ കോൺഗ്രസിനോടുള്ള സമീപനം വ്യക്തമാണ്. ബി.ജെ.പിയെ ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷപാർട്ടികളെല്ലാം കോൺഗ്രസിന്റെ നേതൃത്വം അനിവാര്യമാണെന്ന് പറയുമ്പോൾ ആ യാഥാർഥ്യം അംഗീകരിക്കാൻ കേരളത്തിലെ സി.പി.എമ്മിന് മാത്രം കഴിയുന്നില്ല. ബി.ജെ.പി വിരോധം പറഞ്ഞു മതന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടാൻ ചില അധരവ്യായാമങ്ങൾ മാത്രമല്ലാതെ അവരെ ദേശീയതലത്തിൽ പ്രതിരോധിക്കാൻ ആത്മാർഥമായ ഒരു നടപടികളും കേരളത്തിലെ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.


പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര രൂപപ്പെട്ടാൽ മാത്രമേ ദേശീയതലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന യാഥാർഥ്യത്തിലേക്ക് ഇന്ത്യയിലെ പ്രമുഖ പാർട്ടികൾ എത്തുമ്പോഴാണ് കേരളത്തിലെ സി.പി.എമ്മിന്റെ ഈ ഒത്തുകളി. ദേശീയതലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ബദൽ അന്വേഷിക്കുകയെന്ന ഒറ്റ അജൻഡയിൽ സി.പി.എം പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനോടുള്ള സി.പി.എമ്മിന്റെ നിലപാടുകളിൽ കേരള ഘടകത്തിന്റെ സ്വാധീനത്താൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നത് ഗൗരവമായിത്തന്നെ കാണേണ്ടതാണ്. ബി.ജെ.പി ഉയർത്തുന്ന വർഗീയ വെല്ലുവിളികളെ അതിന്റെ അർഹിക്കുന്ന പ്രാധാന്യത്തോടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ സി.പി.എമ്മിനു കാണാൻ കഴിയാതെ പോയത് അതിന്റെ കോൺഗ്രസ് വിരോധം മൂലമാണ്. കേരളത്തിലെ സി.പി.എം ഘടകം കാണിക്കുന്ന അതേ നിലപാടാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോടും സി.പി.എം പുലർത്തിയത്. അതിനാൽ അവിടെ അണികൾ കൂട്ടമായി ബി.ജെ.പിയിലേക്ക് ഒഴുകുകയായിരുന്നു. ബംഗാളിലും ത്രിപുരയിലും ബി.ജെ.പി വളർന്നത് സി.പി.എമ്മിന്റെ തകർച്ചയിൽനിന്നാണ്. ബംഗാളിൽ തൃണമൂലിനെ അന്ധമായി എതിർത്തത് തെറ്റായിപ്പോയെന്ന് സംഘടനാപ്രമേയത്തിൽ തുറന്നു സമ്മതിക്കേണ്ട അവസ്ഥയിലായി പാർട്ടി. ഏതു ചെകുത്താനുമായും കൂട്ടുചേർന്ന് കോൺഗ്രസിനെ പരാജയപ്പെടുത്തും എന്ന ഇ.എം.എസ് ലൈനിലൂടെ ഇന്ത്യയിൽ വളർന്നത് ബി.ജെ.പിയാണെന്ന യാഥാർഥ്യത്തെ ഇനിയും തിരിച്ചറിയാൻ സി.പി.എം നേതൃത്വത്തിന് കഴിയുന്നില്ല.


പതിവുശൈലിയിലുള്ള തെറ്റുതിരുത്തലുകളിലേക്ക് പാർട്ടി കടക്കുമ്പോൾ ഏറെ വൈകിപ്പോയിരിക്കുന്നു എന്ന സത്യവും സി.പി.എം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തിൽ കോൺഗ്രസിൻ്റെ നേതൃത്വം ഉൾകൊള്ളണമെന്നും ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കണമെന്നും ഹൈദരാബാദിലെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ യെച്ചൂരിപക്ഷം ശക്തമായി വാദിച്ചെങ്കിലും കോൺഗ്രസുമായി ധാരണയോ കൂട്ടുകെട്ടോ വേണ്ട എന്നായിരുന്നു കാരാട്ട് പക്ഷത്തിൻ്റെ നിലപാട്.
ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർട്ടികൾ വർഷങ്ങൾക്കുമുമ്പേ കോൺഗ്രസിന്റെ പ്രാധാന്യം അംഗീകരിച്ചെങ്കിലും യാഥാർഥ്യം ഉൾക്കൊള്ളാൻ സി.പി.എം ഇപ്പോഴും തയാറായിട്ടില്ല. ബി.ജെ.പി വിരോധം പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതൃത്വം നൽകിയ ഒന്നാം യു.പി.എ സർക്കാരിനെ പിന്തുണച്ചുവെങ്കിലും അകത്തുനിന്നുകൊണ്ട് സർക്കാരിന് തുരങ്കംവയ്ക്കാനും കൂടാരം പൊളിക്കാനുമാണ് അവർ ശ്രമിച്ചത്. അവസാനം ഏറ്റവും ജനകീയമായിരുന്ന മൻമോഹൻ സിങ് സർക്കാരിനെതിരെ ബി.ജെ.പിയുടെ ഒപ്പം ചേർന്ന് അവിശ്വാസത്തിൽ വോട്ടു ചെയ്തു. ഇതിലൂടെ കോൺഗ്രസിനെ ദുർബലപ്പെടുത്തി ബി.ജെ.പിയെ വളർത്താനാണ് സി.പി.എം ശ്രമിച്ചത്. ഈ ചരിത്രപരമായ ആത്മവഞ്ചനയിലൂടെയാണ് ഇന്ത്യയിൽ സി.പി.എമ്മിന് അടിവേര് ഇളകിത്തുടങ്ങിയത്.


മുഖ്യശത്രു കോൺഗ്രസ്


ജയ്പൂരിൽ നടന്ന കോൺഗ്രസ് മഹാറാലിയിൽ ഹിന്ദുത്വയെ നിശിതമായി വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില വാക്കുകൾ സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി മതേതര ചിന്ത പുലർത്തുന്നവരിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിന് ബി.ജെ.പിയോടൊപ്പം കിണഞ്ഞു പരിശ്രമിച്ചത് കേരളത്തിലെ സി.പി.എം നേതൃത്വമാണ്. രാഹുൽ ഗാന്ധിയുടെ ജയ്പൂർ പ്രസംഗവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രതികരിച്ചതിനേക്കാൾ രൂക്ഷമായും നിരന്തരമായും സി.പി.എം കോൺഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ആസൂത്രിതമായ ഒരു അജൻഡയുടെ ഭാഗമായാണെന്ന് ഈ പ്രതികരണങ്ങളിൽനിന്ന് മനസിലാക്കാൻ കഴിയും. കോൺഗ്രസിനെക്കുറിച്ച് മതന്യൂനപക്ഷങ്ങളുടെ മനസിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുകൊണ്ട് ഇവിടെ സംഘ്പരിവാറിനെ വളർത്താനുള്ള ആസൂത്രിതമായ തന്ത്രമാണ് അവർ നടത്തുന്നത്.


മതവും ജാതിയും വർഗീയതയും കൂട്ടുചേർത്തുള്ള ഏതു പ്രചാരണവും ആത്യന്തികമായി തുണക്കുക സംഘ്പരിവാറിനെയാണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് കേരളത്തിലെ പാർട്ടി നേതൃത്വം അപകടകരമായ ഈ തീക്കളിക്ക് മുതിരുന്നത്. ഉത്തരേന്ത്യയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബി.ജെ.പി ഉപയോഗിക്കുന്ന വർഗീയ കാർഡ് അതിനേക്കാൾ തീവ്രമായി സി.പി.എം കേരളത്തിൽ കോൺഗ്രസിനെതിരേ ഉപയോഗിക്കുകയാണ്. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ നിന്നും കണ്ണൂർ പാർട്ടി കോൺഗ്രസിൽ എത്തുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഗണ്യമായ മാറ്റം വന്നുവെന്നും ഫാസിസം തീവ്രമായി പിടിമുറുക്കുന്നു എന്നുമുള്ള സത്യം ബോധപൂർവം മറച്ചുവച്ചുകൊണ്ടാണ് മതേതര ജനാധിപത്യ ചിന്തകളുടെ അവസാന തുരുത്തായ കോൺഗ്രസിനെ വർഗീയകാർഡ് ഉപയോഗിച്ചുകൊണ്ട് സംഘ്പരിവാറിനുവേണ്ടി ദുർബലപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നത്.


കോൺഗ്രസ് വിരോധം പുലർത്തി ദേശീയതലത്തിൽത്തന്നെ ബി.ജെ.പിയുടെ ബി ടീമാകാൻ സി.പി.എം ശ്രമിക്കുന്ന കാഴ്ചയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിൽ കാണുന്നത്. ഇന്ത്യയിൽ ഹിന്ദുത്വ ദേശീയത ശക്തിപ്പെടുകയും രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഫാസിസ്റ്റ് പ്രവണതകൾ കൂടുതൽ വ്യക്തമാവുകയും ചെയ്യുമ്പോൾ അതിനെതിരേ ആത്മാർഥമായ ഒരു നിലപാടും സ്വീകരിക്കാതെ ഇപ്പോഴും കോൺഗ്രസിനെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സി.പി.എം. ബി.ജെ.പിക്ക് ദേശീയതലത്തിൽ ബദലാകാൻ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ലെന്ന് സി.പി.ഐ നേതാക്കൾപ്പോലും പലവട്ടം പറഞ്ഞിട്ടും സി.പി.എമ്മിന് ഇപ്പോഴും മുഖ്യശത്രു കോൺഗ്രസ് തന്നെയാണ്. കോൺഗ്രസിന്റെ എതിർത്ത് കേരളത്തിനകത്തും പുറത്തും സംഘ്പരിവാറിനെ വളർത്തുകയെന്ന നയമാണ് സി.പി.എം ഇന്ത്യയിൽ കാലങ്ങളായി സ്വീകരിച്ചുവരുന്നത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ മുഴങ്ങിയത് ബി.ജെ.പിക്കെതിരായ വിമർശനങ്ങൾ അല്ല. മറിച്ച് ആരോപണങ്ങളുടെ പോർമുന മുഴുവൻ കോൺഗ്രസിന് എതിരായിരുന്നു. ഇത് ബോധപൂർവമായ ഒരു അജൻഡയുടെ ഭാഗമാണ് എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago