HOME
DETAILS
MAL
ഹരിയാനയില്‍ 1,700 ഡോസ് കൊവിഡ് വാക്സിന് മോഷണം പോയി
backup
April 23 2021 | 01:04 AM
ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് 1,700 ഡോസ് കൊവിഡ് വാക്സിന് മോഷണംപോയി. ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് ജിന്ദ് പൊലിസ് അറിയിച്ചു. 1270 ഡോസ് കൊവിഷീല്‍ഡും 440 ഡോസ് കൊവാക്സിനുമാണ് നഷ്ടപ്പെട്ടതെന്ന് സിവില്‍ ലൈന്‍സ് പൊലിസ് സ്റ്റേഷന് ഓഫിസര്‍ രാജേന്ദ്ര സിങ് വ്യക്തമാക്കി. പണമോ, മറ്റ് വാക്സിനുകളോ, മരുന്നോ മോഷ്ടാക്കള്‍ എടുക്കാന്‍ ശ്രമിച്ചിട്ടില്ല.
ശുചീകരണ തൊഴിലാളി മെഡിക്കല്‍ സ്റ്റോറിന്റെ പൂട്ട് പൊളിഞ്ഞതായി കണ്ടതായിരുന്നു മോഷണം നടന്നത് അറിയാന്‍ ഇടയാക്കിയത്. ഫ്രീസറും തകര്‍ന്ന നിലയിലായിരുന്നു. മോഷണമുണ്ടായെങ്കിലും ആവശ്യത്തിന് വാക്സിന് സ്റ്റോക്കുണ്ടെന്ന് മെഡിക്കല്‍ വിഭാഗം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."