സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം: ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.സുധാകരന്‍ എം.പി
കണ്ണൂര്‍: മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മലയാളി പത്രപവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഹരജി
അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കെ.സുധാകരന്‍ എം.പി കത്തയച്ചു.
താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്.
കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയലില്‍ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ അപേക്ഷ ഒരിക്കലും തീര്‍പ്പാക്കിയിട്ടില്ല.
സിദ്ദീഖ് കാപ്പന്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഇക്കാര്യം പുനഃപരിശോധിക്കണം.
ഹേബിയസ് കോര്‍പ്പസ് അപേക്ഷ തീര്‍പ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാനും മഥുരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാനും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കെ. സുധാകരന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."