നേപ്പാളിൽ വിദേശികൾക്ക് പിസിആർ ടെസ്റ്റിന് വിലക്ക്, നേപ്പാൾ വഴിയുള്ള യാത്ര മുടങ്ങും
റിയാദ്: നേപ്പാൾ വഴി മറ്റൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് മാർഗ്ഗത്തിൽ പോകുന്ന വിദേശികൾക്ക് നേപ്പാളിൽ നിന്ന് പി സി ആർ ടെസ്റ്റ് അനുവദിക്കില്ല എന്ന പുതിയ തീരുമാനത്തോടെ സഊദി പ്രവാസികളുടെ നേപ്പാൾ യാത്രയും അനിശ്ചിതത്വത്തിലായി. നേപ്പാൾ പൗരന്മാർക്ക് മാത്രമേ പി സി ആർ ടെസ്റ്റ് നടത്താൻ പാടുള്ളൂവെന്ന ഉത്തരവ് ആരോഗ്യ മന്ത്രി ഹൃദയിഷ് തൃപതി പുറത്തിറക്കി. കൂടാതെ, നയതന്ത്ര ഏജൻസികളുടെയും മിഷനുകളുടെയും ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ, രാജ്യത്ത് കൂടുതൽ കാലം താമസിക്കുന്ന വിദേശികൾ എന്നിവർക്കും മാത്രമേ അവരുടെ പേപ്പറുകൾ പരിശോധിച്ചതിനുശേഷം മാത്രം പി സി ആർ ടെസ്റ്റ് പാടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്.
മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് അല്ലെങ്കിൽ രാജ്യത്ത് നിന്ന് വരുന്നതിന് മുമ്പ് നേപ്പാൾ ഒരു യാത്രാമാർഗമാക്കി മാറ്റുന്ന വിദേശികളെ ടെസ്റ്റുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് ലാബുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."