ആദ്യദിനം തന്നെ മൂന്നാമതും അപകടത്തില്‍പെട്ട് കെ.സിഫ്റ്റ് ; മലപ്പുറത്ത് സ്വകാര്യബസുമായി ഉരസി
മലപ്പുറം: പുതുതായി സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ മറ്റൊരു സിഫ്റ്റ് ബസും അപകടത്തില്‍പെട്ടു. മലപ്പുറം കോട്ടക്കല്‍ ചങ്കുവെട്ടി ദേശീയപാതയില്‍വെച്ചാണ് അപകടത്തില്‍പെട്ടത്. ബസിനെ മറികടക്കുന്നതിനിടെ ഉരഞ്ഞെങ്കിലും കാര്യമായ പരുക്ക് പറ്റിയില്ല.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സെമി സ്ലീപ്പര്‍ നോണ്‍ എസി ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്.
കെ - സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത സര്‍വീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തല്‍പ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. പകരം കെഎസ്ആര്‍ടിസിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്.
ഇന്നലത്തെ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് കത്തയച്ചതിന് പിന്നാലെയാണ് വീണ്ടും അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."