ഹോട്ടല്‍ ഭക്ഷണം ശ്രദ്ധിക്കണേ...
തിരൂര്‍: തിരൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ വീണ്ടും ആരോഗ്യവകുപ്പിന്റെ പരിശോധന. നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍നിന്നും കൂള്ബാറുകളില്നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയതിനു പുറമേ, നഗരത്തിലെ പേരുകേട്ട ഹോട്ടലുകളും പരിശോധനയില്‍ കുടുങ്ങി. നഗരത്തിലെ വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലും നടത്തിയ പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെയായിരുന്നു നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന.
പഴകിയ പൊറോട്ട, ചപ്പാത്തി, ഇറച്ചിക്കറി, അച്ചാര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിനു പുറമേ പല ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമമല്ലെന്നും കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
ഇതിനു മുന്‍പും ഹോട്ടലുകളില്‍നിന്ന് അധികൃതര്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നിയലംഘനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."