യാത്രക്കാര്‍ നാലിലൊന്നായി; കൊച്ചി മെട്രോ സര്‍വിസുകളുടെ എണ്ണം കുറച്ചു
കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കൊച്ചിമെട്രോയില്‍ യാത്രക്കാര്‍ നാലിലൊന്നായി കുറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് ഏതാണ്ട് 32,000 യാത്രക്കാര്‍ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്രചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ പതിനായിരത്തില്‍ താഴെയാണ് യാത്രക്കാരുടെ എണ്ണം. ലോക്ക്ഡൗണിനുശേഷം നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെയാണ് കൊച്ചി മെട്രോ സര്‍വിസ് പുനരാരംഭിച്ചത്.
ഈ മാസത്തിന്റെ തുടക്കം മുതല്‍ യാത്രക്കാര്‍ കുറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ മെട്രോ സര്‍വിസുകള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. പതിവുപോലെ രാവിലെ ആറുമുതല്‍ രാത്രി പത്തുമണിവരെ സര്‍വിസ് നടത്തുമെങ്കിലും സര്വിസുകള്ക്കിടയിലുള്ള ഇടവേള ദീര്‍ഘിപ്പിച്ചു. നേരത്തെ തിരക്കേറിയ സമയത്ത് ഏഴ് മിനിറ്റ് ഇടവിട്ടാണ് സര്‍വിസ് നടത്തിയിരുന്നത്.
ഇപ്പോള്‍ അത് പത്ത് മിനിറ്റാക്കി. തിരക്കുകുറഞ്ഞസമയങ്ങളില് സര്‍വിസ് പതിനാല് മിനിറ്റ് ഇടവിട്ടുമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി പത്തുമണിവരെയായി സര്‍വിസ് ചുരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പതിനഞ്ചുമിനിറ്റ് ഇടവിട്ടായിരിക്കും സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."