HOME
DETAILS

ജീവന്‍കാക്കാന്‍ അജിത്  പ്രാണവായു കാക്കുന്നു; ഏകനായി

  
backup
April 29 2021 | 23:04 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%aa
 
പ്രത്യേക ലേഖകന്‍
പാലക്കാട്: പ്രാണവായു ലഭിക്കാതെ രാജ്യത്ത് രോഗികള്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അവധിപോലും എടുക്കാതെ ഇതേ ജീവശ്വാസത്തിന് കാവല്‍ നില്‍ക്കുകയാണ് അജിത്ത്. തന്റെ അസാന്നിധ്യം ഒരു രോഗിയുടെ പോലും ജീവന്റെ വിലയാകരുതെന്ന ഉറച്ച ബോധ്യമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടെക്‌നിഷ്യനായ ഈ താല്‍ക്കാലിക ജീവനക്കാരന്. ജോലിയെ ജീവിക്കാനുള്ള ഒരു മാര്‍ഗം മാത്രമായല്ല, ദൈവം തന്നെ ഏല്‍പ്പിച്ച വലിയൊരു ഉത്തരവാദിത്വമാണെന്നാണ് അജിത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ പിരായിരി സ്വദേശി ഡി.അജിത്തിന് കുടുംബകാര്യങ്ങള്‍ക്കുപോലും അവധിയെടുക്കാന്‍ കഴിയുന്നില്ല. ജില്ലാ ആശുപത്രിയില്‍ ജീവശ്വാസത്തിനായി പ്രയാസപ്പെടുന്ന നൂറുകണക്കിനു രോഗികളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഓക്‌സിജന്‍ ക്രമീകരണത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന്. പകരം ചുമതലയേല്‍പ്പിക്കാന്‍ ആളില്ലാത്തതിനാല്‍ അജിത് അവധിയെടുത്തിട്ടു വര്‍ഷങ്ങളായി. ഏതു പാതിരാത്രി വിളിച്ചാലും വരണം, കാരണം ജീവന്റെ കാര്യമാണ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലു വരെയാണു ഡ്യൂട്ടി സമയമെങ്കിലും പലപ്പോഴും 20 മണിക്കൂറിലേറെ അജിത്തിന് ജോലിചെയ്യേണ്ടി വരും. ഒരാള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമാധാനമായി എങ്ങോട്ടും മാറിനില്‍ക്കാന്‍ കഴിയില്ല. മാര്‍ച്ച് 21നു സ്വന്തം വിവാഹത്തിന് ഒരാഴ്ച അവധിയെടുത്തെങ്കിലും വിവാഹത്തലേന്നുവരെ ആശുപത്രിയില്‍ വരേണ്ടിവന്നു. കൊവിഡ് സമയമായതിനാല്‍ നല്ല തിരക്കാണ്. നേരത്തെ പരമാവധി 60 സിലിണ്ടറുകളാണു ജില്ലാ ആശുപത്രിയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ രണ്ടു ടണ്‍ വരെ ദ്രവ ഓക്‌സിജന്‍ വേണ്ടിവരുന്നു. അവ ഉറപ്പാക്കല്‍, വിതരണപ്രശ്‌നം പരിഹരിക്കല്‍ തുടങ്ങി ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ ആശുപത്രിയിലെ ചില ജീവനക്കാര്‍ക്കു പറഞ്ഞു നല്‍കിയിട്ടുണ്ടെങ്കിലും പ്രശ്‌നമുണ്ടായാല്‍ വരാതിരിക്കാന്‍ കഴിയില്ലെന്ന് അജിത് പറയുന്നു. തിരക്കേറിയ ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ കഴിയില്ല. ആശുപത്രിയില്‍ എവിടെയെങ്കിലും വിശ്രമിക്കും. വീട്ടിലെത്തിയാലും രാത്രിയിലും പുലര്‍ച്ചെയും വിളികള്‍ വരാം. എന്നാല്‍ ജില്ലാ ആശുപത്രിയിലേതടക്കം വിവിധ ആശുപത്രികളിലേയും കൊവിഡ് ട്രീറ്റുമെന്റ് സെന്ററുകളിലേയും ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചെയ്യുന്ന സേവനങ്ങളേക്കാള്‍ വലുതല്ല തന്റേതെന്നും അജിത്ത് സുപ്രഭാത്തോട് പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago