കുടിവെള്ളത്തില്‍ അഴുക്ക്; പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടു
കാസര്‍കോട്: കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനക്ത്ത് പൂട്ടിയിട്ടതായി പരാതി. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രിന്‍സിപ്പലിനെ സമീപിച്ച വിദ്യാര്‍ഥികളെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കി. കോളജ് വിദ്യാര്ഥികളെക്കൊണ്ട് കാലുപിടിപ്പിച്ച സംഭവത്തില്‍ വിവാദങ്ങളില്‍ ഇടംനേടിയ വ്യക്തിയാണ് കോളജ് പ്രിന്‍സിപ്പല്‍ എം.രമ.
പരാതിപ്പെടാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ തനിക്കുമുന്നില്‍ ഇരിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പ്രിന്‍സിപ്പല്‍ ഈ വെള്ളം തന്നെ കുടിച്ചാല്‍ മതി,തനിക്കിപ്പോള്‍ സമയമില്ലെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇതിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാടെടുത്തതോടെ പ്രിന്‍സിപ്പല്‍ എം രമ പുറത്തിറങ്ങി ചേംബറിനുള്ളില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതിയുണ്ട്. പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താല്കാലിക പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."