HOME
DETAILS
MAL
ശ്രേയാംസ്‌കുമാറിന്റെ പി.ആറിനെ പൊളിച്ചടുക്കി സിദ്ദീഖിന്റെ വയനാടന്‍ പടയോട്ടം
backup
May 03 2021 | 22:05 PM
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ യു.ഡി.എഫ് വയനാട്ടില്‍ നേടിയത് വന്‍വിജയം. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ അനില്‍കുമാറിന്റെ രാജിയോടെയാണ് വയനാട്ടില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സുജയ വേണുഗോപാല്‍. കെ.പി.സി.സി സെക്രട്ടറി എം.എസ് വിശ്വനാഥന്‍ പാര്‍ട്ടിവിട്ട് എല്‍.ഡി.എഫ് സ്ഥനാര്‍ഥിയുമായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കവെ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടിയും പാര്‍ട്ടിവിട്ടു.
കല്‍പ്പറ്റയിലെ സ്ഥാനാര്‍ഥിയെ ചൊല്ലി സഭ ഇടഞ്ഞെന്നതും സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസുകാരന്‍ തന്നെ എതിരാളിയായി വന്നതും അടിയൊഴുക്കുകള്‍ക്ക് കാരണമെകുമെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തിയിരുന്നു. എന്നാല്‍ പ്രതിസന്ധികളെല്ലാം രണ്ടിടങ്ങളിലും യു.ഡി.എഫ് മറികടന്നു. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാരനായ സ്ഥാനാര്‍ഥിയെ കിട്ടിയതും രാഹുല്‍ ഗാന്ധിയുടെ അവസാനഘട്ടത്തിലെ പ്രചാരണവും സിറ്റിങ് സീറ്റ് വിട്ടുനല്‍കിയത് സി.പി.എം അണികള്‍ക്കിടയിലുണ്ടായ അമര്‍ഷവും എല്‍.ജെ.ഡിയുടെ മറുകര ചാട്ടവുമെല്ലാം വോട്ടായി മാറി. എല്‍.ഡി.എഫ് ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലടക്കം ലീഡ് പിടിച്ചാണ് സിദ്ദിഖ് മുന്നേറിയത്.
സുല്‍ത്താന്‍ ബത്തേരിയില്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ ഐ.സി ബാലകൃഷ്ണന് വ്യക്തിബന്ധങ്ങള്‍ തുണയായി. മണ്ഡലം നേരിടുന്ന ബഫര്‍ സോണ്‍, രാത്രിയാത്രാ നിരോധനമടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ എല്‍.ഡി.എഫിനു സാധിക്കാതെ പോയതും വോട്ട് അനുകൂലമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."