HOME
DETAILS
MAL
മദ്യലഹരിയില്‍ മകന് അച്ഛനെ തോര്‍ത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി
backup
March 02 2023 | 09:03 AM
തിരുവനന്തപുരം: കിളിമാനൂര്‍ പനപാംകുന്നില്‍ മദ്യലഹരിയില്‍ മകന് അച്ഛനെ തോര്‍ത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂര്‍ കോളനിയിലെ രാജന് (65) ആണ് കൊല്ലപ്പെട്ടത്. മകന് രാജേഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
കഴുത്തില്‍ തോര്‍ത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്റെ ഭാര്യ ചിറയിന്‍കീഴിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊന്നശേഷം വിവരം അയല്‍വാസികളോടു പറഞ്ഞു കടന്നുകളഞ്ഞു.
രാജേഷ് മദ്യലഹരിയിലായതിനാല്‍ അയല്‍വാസികള്‍ ഇതു കാര്യമായെടുത്തില്ല. രാജേഷിന്റെ വീട്ടില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."