HOME
DETAILS

അറിഞ്ഞിരിക്കണം ഡിജിറ്റൽ ലോകത്തെ രഹസ്യങ്ങളും

  
backup
March 06, 2023 | 4:05 AM

digital-secrets

ഹാഫിസ് മുഹമ്മദ് ആരിഫ്


വിവരങ്ങൾ കണ്ടെത്തുന്നതിനും ആശയ വിനിമയം നടത്തുന്നതിനും സ്മാർട്ട്‌ ഫോൺ, കംപ്യൂട്ടർ അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവാണ്‌ ഡിജിറ്റൽ സാക്ഷരത കൊണ്ടുള്ള ഉദ്ദേശം. ഇപ്പോഴും എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ അറിയാത്ത ആളുകൾ നമ്മുടെ നാട്ടിലുണ്ട്‌ എന്നത്‌ വാസ്തവമാണ്‌. ഗൂഗിൾപേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ്‌ ആപ്ലിക്കേഷനുകൾ പോലും സുരക്ഷിതമായി ഉപയോഗിക്കാൻ നമ്മളിൽ പലർക്കും അറിയില്ല. ഇന്ത്യയിലെ ഡിജിറ്റൽ സാക്ഷരത നഗരങ്ങളിൽ 61 ശതമാനത്തിന്‌ മുകളിലും ഗ്രാമങ്ങളിൽ 25 ശതമാനത്തിനു താഴെയും ആണ്‌. മൊത്തം 38 ശതമാനം കുടുംബങ്ങളിൽ മാത്രമാണ്‌ ഡിജിറ്റൽ സാക്ഷരതയുള്ളത്‌. കേരളത്തിലെ ഡിജിറ്റൽ സാക്ഷരത 75 ശതമാനത്തിന്‌ മുകളിലാണ്‌.


നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, സംരംഭകത്വ കുറവ്‌, സർക്കാർ സേവനങ്ങളുടെ കാലതാമസം, പോരായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണങ്ങളിലൊന്ന് ഡിജിറ്റൽ സാക്ഷരതയിൽ നാം പിന്നോട്ട്‌ പോയതാണ്‌. ചൈനയിൽ 70 ശതമാനത്തിനു മുകളിലാണ്‌ ഡിജിറ്റൽ സാക്ഷരതാ നിരക്ക്‌. അമേരിക്കയിൽ 81 ശതമാനത്തിനു മുകളിൽ ആളുകൾ അവരുടെ നിത്യജീവിത പ്രവൃത്തികൾ കംപ്യൂട്ടറോ മറ്റു ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിച്ച് ചെയ്യുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ സംരംഭകത്വം, തൊഴിൽ മേഖലകളിൽ അവർ ഏറെ മുന്നിൽ നിൽക്കുന്നതും.
ആശയവിനിമയ രംഗത്ത്‌ ഇ മെയിലുകൾക്ക്‌ ശേഷം തത്സമയ മെസേജിങ് ആപ്ലിക്കേഷനുകൾ വന്നപ്പോൾ നമ്മളിൽ പലരും പേടിയോടെയാണ്‌ നോക്കികണ്ടത്‌. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ അവിഹിതമായ ബന്ധങ്ങൾക്ക്‌ വഴിവെക്കും എന്ന ഭയം കൊണ്ടുതന്നെ മുതിർന്ന ആളുകൾ മാത്രമേ ഫോണുകളും സോഷ്യൽ മീഡിയകളും ഉപയോഗിച്ചിരുന്നുള്ളൂ. ഇന്ത്യയിൽ ഡിജിറ്റൽ സാക്ഷരത വളരാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് പണമിടപാടുകൾ ഡിജിറ്റൽ വൽക്കരിച്ചതാണ്‌.


ഡിജിറ്റൽ മേൽവിലാസം


ഭൗതിക മേൽവിലാസം (Physical Address) പോലെ തന്നെ നമുക്ക്‌ ഡിജിറ്റൽ മേൽവിലാസവും ഉണ്ട്‌. അതു നമ്മുടെ വെബ്‌സൈറ്റിന്റെ ഡൊമൈൻ നെയിം ആണ്‌. അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജുകളുടെ യൂസർ നെയിമുകൾ / പ്രൊഫെയിൽ നെയിമുകൾ ആണ്. നമ്മുടെ ഡിജിറ്റൽ ലോകത്തെ വീടുകളും ബിസിനസ്‌ സ്ഥാപനങ്ങളും ആണ്‌ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും.


അതു തുറക്കാനുള്ള താക്കോലാണ്‌ പാസ്‌വേർഡുകൾ. വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും നമ്മൾ നടത്തുന്ന ഓരോ പെരുമാറ്റങ്ങളും ഭൗതിക ലോകത്തെന്ന പോലെ ഡിജിറ്റൽ ലോകത്തും പ്രധാനവും സൂക്ഷ്മവുമാണ്‌. പണമിടപാടുകൾക്കും മറ്റു സുപ്രധാന ആശയവിനിമയങ്ങൾക്കും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷിതത്വവും നാം മുൻകൂട്ടി മനസിലാക്കിയിരിക്കണം. ഒന്നും പൂർണമായി സുരക്ഷിതമല്ല എന്നു മനസിലാക്കി തന്നെ ഡിജിറ്റൽ ഡിവൈസുകളെ ഉപയോഗിക്കുകയും വേണം.


വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും നാം ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങൾ പോലെ തന്നെ ഡിജിറ്റൽ ലോകത്തും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്‌. സ്വന്തം കൈകളിലാണ്‌ ഡിജിറ്റൽ ഡിവൈസുകൾ ഇരിക്കുന്നതെങ്കിലും വിദൂരതയിലിരുന്ന് മറ്റൊരു സംവിധാനത്തിന്‌ ആ ഡിവൈസുകളെ നിരീക്ഷിക്കാനും ഒരു വേള നിയന്ത്രിക്കാനും പറ്റും എന്നത്‌ മനസിലാക്കുക.


ഡിജിറ്റൽ സംസ്കാരം


സമൂഹമാധ്യമങ്ങളും ഇ-കൊമേഴ്സ്‌ വെബ്സൈറ്റുകളും പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും കംപ്യൂട്ടർ സോഫ്റ്റ്‌വയറുകൾ, മൊബെയിൽ ആപ്ലിക്കേഷനുകൾ പോലുള്ള എല്ലാത്തരം ഡിജിറ്റൽ ടൂളുകളിലും നാം നടത്തുന്ന സന്ദർശനങ്ങളും പ്രവർത്തനങ്ങളും അനലറ്റിക്സ്‌ സോഫ്റ്റ്‌വയറുകൾ ഉപയോഗിച്ച്‌ ശേഖരിക്കാനും അളക്കാനും വിശകലനം ചെയ്യാനും സാധിക്കും. ഇ-കൊമേഴ്സ്‌ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലും ഉപഭോക്താക്കളുടെ ഇടപെടലുകൾ കൃത്യമായി ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്യാറുണ്ട്‌. അങ്ങനെ നിരന്തരം നടത്തുന്ന ഉപഭോക്തൃ ഇടപെടലുകളുടെ വിശകലനം വഴിയാണ്‌ അവർ പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ (Digital Marketing Strategy) രൂപപ്പെടുത്തുന്നതും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതും.


ഫെയ്സ്‌ബുക്ക്‌ പോലുള്ള ഒരു സമൂഹമാധ്യമങ്ങളിലോ ഗൂഗിൾ, യൂടൂബ്‌ പോലുള്ള പ്ലാറ്റ്ഫോമുകളിലോ നിങ്ങൾ ഒരു ഉൽപന്നത്തെ കുറിച്ച്‌ തിരയുകയാണ്‌ എന്ന് സങ്കൽപ്പിക്കുക. എങ്കിൽ അടുത്ത തവണ നിങ്ങൾ തിരയുമ്പോൾ ആ ഉൽപന്നത്തിന്റെ പരസ്യങ്ങൾ, കണ്ടെന്റുകൾ നിങ്ങളുടെ ഫീഡുകളിലേക്ക്‌ കടന്നു വരും. അങ്ങനെ കൂടുതലായി നിങ്ങൾ തിരയുന്നതും കാണുന്നതുമായ ഉള്ളടക്കങ്ങളായിരിക്കും എപ്പോഴും നിങ്ങളുടെ ഫീഡുകളിൽ നിറഞ്ഞു നിൽക്കുക.
അതോടൊപ്പം, നമ്മുടെ സോഷ്യൽ മീഡിയകളിലെയും ബ്ലോഗുകളിലെയും വെബ്‌സൈറ്റുകളിലെയും ഓരോ പ്രവർത്തനങ്ങളും കാണുന്ന കാഴ്ച്ചക്കാർ അതിനെ വിലയിരുത്തുകയും അവരുടെ മനസിൽ ഒരു വ്യക്തിത്വ ബിംബം നിർമിച്ചെടുക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ സമൂഹമാധ്യമങ്ങളിൽ നാം പറയുന്ന, എഴുതുന്ന, കാണിക്കുന്ന, ഷെയർ ചെയ്യുന്ന, ലൈക്കടിക്കുന്ന, കമന്റ്‌ ചെയ്യുന്ന ഉള്ളടക്കങ്ങൾ (Digital Content) നമ്മുടെ സംസ്കാരത്തെ അടയാളപ്പെടുത്തുന്നതാണ്‌. നാം ഫോളോ ചെയ്യുന്നവരുടെയും ലൈക്കടിക്കുന്നവരുടെയും ഉള്ളടക്കങ്ങൾ പോലും ഡിജിറ്റൽ ലോകത്തെ നമ്മുടെ സംസ്കാരത്തെ വെളിപ്പെടുത്തുന്നതാണ്‌.


അതിനാൽ, ഭൗതിക ലോകത്തെ പൊതുഇടങ്ങൾ എന്ന പോലെ സമൂഹമാധ്യമങ്ങളിലും സൂപ്പർ മാർക്കറ്റിൽ അല്ലെങ്കിൽ ടെക്സ്റ്റയിൽ ഷോപ്പിൽ എന്ന പോലെ ഒരു ഇ- കൊമേഴ്സ്‌ വെബ്സൈറ്റുകളിലും നാം പെരുമാറേണ്ടതുണ്ട്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  44 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  8 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  8 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  8 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  9 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  9 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  9 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  9 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  9 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  9 hours ago