HOME
DETAILS

ഞെളിയന്‍പറമ്പിലും മുന്‍കരുതല്‍; പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടിയന്തരമായി നീക്കാന്‍ മേയറുടെ നിര്‍ദ്ദേശം

  
backup
March 14, 2023 | 11:13 AM

fire-alert-in-kozhikode-njeliyanparambu

കോഴിക്കോട്: ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ പ്ലാന്റില്‍ തീപിടിത്ത മുന്‍കരുതല്‍ നടപടിയുമായി കോഴിക്കോട് കോര്‍പറേഷന്‍. പ്ലാന്റിലെ പ്ലാസ്റ്റിക്കുകള്‍ അടിയന്തരമായി നീക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. വേര്‍തിരിച്ച മാലിന്യങ്ങള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മാറ്റണമെന്നാണ് സോണ്ട കമ്പനിയ്ക്ക് മേയര്‍ ബീനാ ഫിലിപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രദേശത്ത് താപനില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

മാലിന്യ കേന്ദ്രത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. അഗ്നിശമന സേനയ്ക്ക് എത്തിച്ചേരാന്‍ സൗകര്യം ഒരുക്കാനും മേയര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. നടപടികളുടെ ഭാഗമായി കമ്പനിയുടെ എംഡിയെ വിളിച്ചു വരുത്തും. കരാറില്‍ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

അതിനിടെ കോഴിക്കോട് ഞെളിയന്‍ പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മാലിന്യ സംസ്‌കരണം വേഗത്തിലാക്കണം, ആരോപണ നിഴലിലുള്ള കരാര്‍ കമ്പനി സോണ്‍ട ഇന്‍ഫ്രാടെക്കിന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  6 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  6 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  6 days ago
No Image

വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി

National
  •  6 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  6 days ago
No Image

മൃഗസംരക്ഷണത്തിനും സ്‌പെഷൽ പ്ലീഡർ; ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

Kerala
  •  6 days ago