HOME
DETAILS

മലയാളി വിദ്യാര്‍ഥികളോട് അക്രമം: മധ്യപ്രദേശ് മന്ത്രിക്ക് മന്ത്രി ഡോ. ബിന്ദു കത്തയച്ചു

  
backup
March 14 2023 | 14:03 PM

minister-dr-bindu-send-a-letter-to-mp-cm

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 സര്‍വ്വകലാശാലാ ക്യാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കില്‍ കയറിയതിനാണ് കുട്ടികളെ കയ്യേറ്റം ചെയ്തത്. കുട്ടികള്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അതവരെ ശാരീരികമായി ആക്രമിക്കുന്നതിന് ഒരിക്കലും ന്യായമല്ലെന്ന് മന്ത്രി ഡോ.മോഹന്‍ യാദവിനയച്ച കത്തില്‍ മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സംഭവത്തിനു പിന്നിലെ വംശീയവിഭാഗീയ മനസ്സും ഒരിക്കലും പൊറുപ്പിച്ചുകൂടാത്തതാണ്. മാനുഷികമൂല്യങ്ങളുടെയും ലിബറല്‍ തത്ത്വങ്ങളുടെയും വിളക്കുമാടമായി പ്രവര്‍ത്തിക്കേണ്ട സര്‍വ്വകലാശാലാ ക്യാമ്പസില്‍ ഇങ്ങനെയൊരു ഹീനപ്രവൃത്തി ഒരുതരത്തിലും ഉണ്ടായിക്കൂടാ.

നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അഗീകാരമില്ലെന്നും മന്ത്രി ഡോ. ബിന്ദു ഓര്‍മ്മിപ്പിച്ചു. മധ്യപദേശ് സര്‍ക്കാര്‍ ഒരിക്കലും അതിനു കൂട്ടുനില്‍ക്കില്ലെന്നു കരുതുന്നു. ക്യാമ്പസിലെ കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നല്‍കണം മന്ത്രി ഡോ. ആര്‍ ബിന്ദു അഭ്യര്‍ത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago