HOME
DETAILS

വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; ശുചിമുറിയില്‍ പുകവലി; എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍ അറസ്റ്റില്‍

  
backup
March 14, 2023 | 4:34 PM

flight-travel-air-india

വിമാനത്തില്‍ അതിക്രമം നടത്തിയ യാത്രക്കാരന്‍ പിടിയില്‍. രമാകാന്ത് എന്നയാളെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയില്‍ ജനിച്ചതാണെങ്കിലും നിലവില്‍ അമേരിക്കന്‍ പൗരനാണ് രമാകാന്ത്. ഇയാള്‍ വിമാനത്തിനകത്ത് പുകവലിക്കുകയും സഹയാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതായും വിവരമുണ്ട്. ലണ്ടന്‍മുംബൈ വിമാനത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്.

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് രമാകാന്ത് പുകവലിച്ചതിനെ തുടര്‍ന്ന് അലാം അടിച്ചപ്പോള്‍ വിമാനജീവനക്കാര്‍ ശുചിമുറിയുടെ സമീപത്തുചെന്നു വാതില്‍ തുറന്നപ്പോളാണ് സംഭവം അറിഞ്ഞത്. ഇയാളോടെ സിഗരറ്റ് മാറ്റാന്‍ ആവശ്യപ്പെട്ട വിമാന ജീവനക്കാരോട് ഇയാള്‍ ആക്രോശിക്കുകയും അക്രമാസക്തനാകുകയുമായിരുന്നു.ഒടുവില്‍ ഏറെ പണിപ്പെട്ടാണ് രമാകാന്തിനെ സീറ്റിലിരുത്തിയത്. പ്രകോപിതനായ ഇയാള്‍ അല്‍പ്പസമയത്തിനുശേഷം വിമാനത്തിന്റെ വാതില്‍ തുറക്കാനും ശ്രമം നടത്തി. ഇത് കണ്ടതോടെ മറ്റ് യാത്രക്കാര്‍ ബഹളമുണ്ടാക്കുകയായിരുന്നു.

ഇതോടെ സുരക്ഷ പ്രശ്‌നമുണ്ടാകുമെന്ന ഭയത്തില്‍ രമാകാന്തിനെ വിമാന ജീവനക്കാര്‍ ബന്ധിച്ചു. കൈകളും കാലുകളും കൂട്ടികെട്ടിയാണ് പിന്നീട് യാത്ര തുടര്‍ന്നത്. വിമാനം ലാന്റ് ചെയ്ത ഉടന്‍ ഇയാളെ പൊലീസിന് കൈമാറി. വിമാനജീവനക്കാര്‍ ഇയാള്‍ക്കെതരിരെ രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  3 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  3 days ago