HOME
DETAILS
MAL
ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ ഒളിക്യാമറ; അറ്റൻഡർ പിടിയിൽ
backup
March 15 2023 | 18:03 PM
കോഴിക്കോട്: അത്തോളി മൊടക്കല്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ ഒളിക്യാമറ വെച്ച യുവാവ് പിടിയിൽ. ആശുപത്രിയിലെ വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറ വെച്ച ജീവനക്കാരൻ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്.
ആശുപത്രിയിൽ അറ്റൻഡർ ആയി പ്രവർത്തിച്ച് വരികയായിരുന്നു സരുൺ രാജ്. കരാർ ഏജൻസി ജീവനക്കാരനാണ് ഇയാൾ. ഇതിനിടെയാണ് വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ ഇയാൾ ക്യാമറ വെച്ചത്.
മൊബൈൽ ക്യാമറയാണ് വെക്കാൻ ശ്രമിച്ചത്. ഡ്രസിങ് റൂമിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.സംഭവത്തിൽ ജീവനക്കാരും തുടർന്ന് മാനേജ്മെന്റും പൊലിസിൽ പരാതി നൽകി..
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് അത്തോളി എസ്ഐ ആർ.രാജീവ്, പ്രതിയായ സരുൺ രാജിനെ അറസ്റ്റ് ചെയ്ത. ശേഷം, ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."