ചെന്നൈ കസ്റ്റഡി മരണത്തില്‍ പൊലിസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ് ഉടന്‍
ചെന്നൈ: യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിന് ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. നേരത്തെ ദുരൂഹമരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ 13 മുറിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊലപാതക കേസാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ മാസം കഞ്ചാവ് കൈവശം വച്ചതിനാണ് പൊലീസ് 25കാരനായ വിഘ്നേഷിനെ പിടികൂടുന്നത്. ഇയാള്‍ പൊലീസിനെ അക്രമിക്കുകയുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പെക്ടര്‍, ഒരു കോണ്‍സ്റ്റബിള്‍, ഒരു ഹോം ഗാര്‍ഡ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്നലെ നിരവധി പൊലിസുകാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
വിഷയം നിയമസഭയിലും സജീവ ചര്‍ച്ചയായതോടെയാണ് പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."