ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടില്ല; വെളുക്കാന്‍ തേച്ചത് പാണ്ടായതിന് കോണ്‍ഗ്രസുകാരുടെ മെക്കിട്ട് കേറരുത്: വി.ഡി സതീശന്
കൊച്ചി: പി.സി.ജോര്‍ജിനെ കെട്ടിപ്പിടിച്ച ആളെ ആണോ സി.പി.എം സ്ഥാനാര്‍ഥി ആക്കുന്നതെന്നും വി.ഡി സതീശന്. പി.സി.ജോര്‍ജിന് ജാമ്യം കിട്ടാന്‍ സി.പി.എം വഴി ഒരുക്കുകയായിരുന്നു. എഫ്ഐആറില്‍ വെള്ളം ചേര്‍ത്തു. ജോര്‍ജിന്റെ പിന്തുണയോടെ ഇപ്പോഴും സി.പി.എം പഞ്ചായത്ത് ഭരിക്കുന്നുണ്ടെന്നും. ആദ്യം അത് രാജി വക്കട്ടെ എന്നും വി.ഡി.സതീശന് പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ അശയക്കുഴപ്പമില്ല. രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് യു.ഡി.എഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സി.പി.എം ആണ്. സഭയുടെ സ്ഥാപനത്തില്‍ വച്ച് വാര്‍ത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും സതീശന് ചോദിച്ചു. ആശുപത്രിയില്‍ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായതിന് പി.രാജീവ് കോണ്‍ഗ്രസുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."